21/6/09

അടുപ്പ്/അക്ബര്‍കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്‌
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി
തിരിച്ചു വന്ന്‌
താളും,തകരയും
കൊണ്ട്‌ വെച്ച
കറിയില്‍ഉപ്പും
എരിവുംകുറവെന്ന
കുറ്റം കേട്ട്‌
ഉള്ള്‌ ചൊറിഞ്ഞ്‌
ചാരമായി പറന്ന്‌
ഇരുട്ട്‌ മണത്ത്‌
കിടക്കയില്‍പതിക്കുമ്പോള്
‍എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്‌
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനംഏറ്റ്‌
അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ പുകച്ചിലായി.

6 അഭിപ്രായങ്ങൾ:

Vinodkumar Thallasseri പറഞ്ഞു...

എണ്റ്റെ ബ്ളോഗിലെ (പഴമ്പാട്ട്‌) 'അവള്‍' എന്ന കവിത നോക്കുക.

Sanal Kumar Sasidharan പറഞ്ഞു...

great

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu... Ashamsakal...!!!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

...............
..............‍
എന്റുമ്മാ..


ഇത്രയും വരികള്‍ കഴിഞ്ഞ്‌ ഇവിടെത്തുമ്പോ ഒരുപാടു തൂക്കമുണ്ടീ വാക്കിന്‌

പ്രയാണ്‍ പറഞ്ഞു...

great

പാവത്താൻ പറഞ്ഞു...

മനോഹരം...കത്താത്ത വിറകു നീറിപ്പുകയുമ്പോലെ ഉള്ളിലൊരു നീറ്റൽ