3/6/09

13-02-76 /മുഹമ്മദ്‌ കവിരാജ്‌എന്നെ പ്രസവിച്ചതും
22-ാ‍ം ദിവസം
21-ാ‍ം വയസ്സില്‍
ഉപ്പ മരിച്ചു.

നീണ്ട 10,227 ദിവസം
കഴിഞ്ഞു.
എനിക്ക്‌
28 വയസ്സു തികഞ്ഞു.

ഇന്ന്‌ എന്നേക്കാള്‍ ചെറുപ്പമുള്ള
ഉപ്പ വന്നു.
നീണ്ട 10,205 പ്രകാശദിവസങ്ങള്‍
അകലെനിന്ന്‌

ഒരു ചെറുപ്പക്കാരനെ
എന്നതുപോലെ
ഉമ്മ നോക്കിനിന്നു

എന്നിട്ട്‌
ഞങ്ങള്‍ക്കു നഷ്ടപ്പെട്ട
10,205 ദിവസങ്ങള്‍ക്കായി
നീണ്ടതൊണ്ടയില്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

മുഹമ്മദ്‌ കവിരാജ്‌

അഭിപ്രായങ്ങളൊന്നുമില്ല: