31/5/09

മാധവിക്കുട്ടിക്ക്‌,

എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ ‍വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..

(വാക്കുകള്‍ എത്ര വലിയ പരാജയമാണ്

9 അഭിപ്രായങ്ങൾ:

Sudhi|I|സുധീ പറഞ്ഞു...

എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
...സെറീന, ഇതിനു നന്ദി...

Sudhi|I|സുധീ പറഞ്ഞു...

ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
ഇതാണോ ഇതാണോ നീ പറഞ്ഞ 'മരണം?'

അജ്ഞാതന്‍ പറഞ്ഞു...

" ഭൂതകാലത്തില്‍ നമ്മുടെ കാലടികള്‍ ഉറച്ചുനില്ക്കുകയില്ല. നാം ഭാവിയുടെ ഓമനകളാണ്. മുന്നോട്ടേക്കു മാത്രം കാല്‍വെപ്പുകള്‍ വെക്കുന്ന നൃത്തമായിരിക്കണം നമ്മുടെ ജീവിതം"
('എന്‍റെ കഥ' യില്‍ നിന്ന്..)


ആദരാഞ്ജലികളില്‍
പങ്കുചേരുന്നു...

സബിതാബാല പറഞ്ഞു...

ethra ezhuthiyaalum mathivarilla...

Sreejith പറഞ്ഞു...

ആദരാഞ്ജലികള്‍

ഹരീഷ് കീഴാറൂർ പറഞ്ഞു...

ഒരു മരമായിരുന്നിട്ടും
മലയാളി അറിഞ്ഞില്ലല്ലോ
ഒരിലയായ് പോലും ആമിയെ.
സെറീനാ,
നന്ദി.

സബിതാബാല പറഞ്ഞു...

ethra aathmaarthamaaya varikal...

Geetha Prathosh പറഞ്ഞു...

ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.

Geetha Prathosh പറഞ്ഞു...

ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.