31/5/09

ചായസങ്കല്പങ്ങളുടെ മഞ്ഞുറയുന്ന
തണുത്തവെളുപ്പാന്‍കാലത്ത്,
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിളപ്പിച്ച്
ഒരു ചായയിട്ടുതന്നൂ ഭാര്യ.
ഊതിത്തണുപ്പിക്കാന്‍പോലും മറന്ന്
ഒറ്റവലിക്കുകുടിച്ചതുകൊണ്ടാവാം....
മനസ്സുപൊള്ളി,
കല്പന വെന്തു,
രുചിയുംപോയി.
വെറുതെയാണോ , പണ്ടു പ്രണയകാലത്ത്,
നീയെനിക്കു ചായ വിലക്കിയത്!!!!.....

അഭിപ്രായങ്ങളൊന്നുമില്ല: