9/4/09

വവ്വാലുകളുടെ നീര്‍ച്ചാല്‍

വവ്വാലുകളുടെ നീര്‍ച്ചാല്‍
ചുഴികളായി
വൃത്തങ്ങളായി
പാതാളത്തിലേക്ക്
കറുത്ത തുളകളിട്ട് പറന്നു

ഈ വേനല്‍ച്ചൂടില്‍
ആകാശത്ത്
കറുത്ത തുളകള്‍ മാത്രമേയുള്ളൂ

മുഹമ്മദ് കവിരാജ്