7/4/09

ഒരു ഉണക്കമീന്‍ പുരാണം-മുഹമ്മദ് കവിരാജ്

ചന്തയില്‍ എന്റെ പ്രേതത്തെ
ഒരുവന്‍ ഉണക്കി വിറ്റിരുന്നു.
അവന്റെ ഉടലില്‍ ഞാന്‍ നാറ്റമായി പടര്‍ന്ന്
കടലിലെ ഓര്‍മകളുമായി ജീവിച്ചു.

ഒരു നാള്‍ അവന്‍
യാത്ര പോകാതെ
ഭാര്യയെ പുണരാതെ
ചങ്ങാതിയെ കാണാതെ
ചന്തയില്‍ പോകാതെ
മച്ചിന്‍‌പുറത്ത് മറഞ്ഞിരിപ്പായ്

ഞാന്‍ പറഞ്ഞു:
നിന്നില്‍നിന്നും പറന്നു പോകാം
എന്നേക്കുമായി
എന്റെ പ്രേതത്തെ എനിക്കായി നല്‍കുക

ഞാന്‍ ചാപ്പയില്‍ നിന്നും വലയിലേക്കും
വലയില്‍ നിന്ന് കടലിലേക്കും
സ്വപ്നം തേടി തുഴഞ്ഞുപോകട്ടെ

മുഹമ്മദ് കവിരാജ്

1 അഭിപ്രായം:

Suraj പറഞ്ഞു...

കൊളുത്തി...എവിടെയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നു മാത്രം. നന്ദി.