26/3/09

ഭക്തന്‍

വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.

ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച്,വാലുവളച്ച്
മുതുകില്‍ പിടിച്ചുകൊടുക്കും
അച്ഛന്‍.

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

വാവുകളില്‍ പിന്നെ
വിളിക്കാതുറങ്ങും.
പത്താം മാസം
പെറും.

ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.

പിന്നെ പാലെല്ലാം
എനിക്ക്
അതു കുടിച്ചു കുടിച്ച്
ഞാനൊരമ്മ ഭക്തനായി....

********************************


കക്കൂസിൽ പ്രസിദ്ധീകരിച്ച ഒരു പഴയ കവിത.
ഇപ്പോൾ സന്ദർഭവശാൽ പോസ്റ്റും, പോസ്റ്റും, പോസ്റ്റുകളും കണ്ടപ്പോൾ ഒരു കൊതി ആ പോസ്റ്റുകൾക്ക് ഒരു ചൂണ്ടാണിയോടെ ഇത് ഇവിടെ പുന പ്രസിദ്ദീകരിക്കാൻ

2 അഭിപ്രായങ്ങൾ:

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

ചിന്തകൾക്ക്‌ തനിമയുണ്ട്‌.
ഭാഷ നിശിതമാണ്‌.എന്നാലും കവിതയുടെ വഴിയിൽ......
കുറച്ച്‌ കൂടി നടന്ന്‌ നോക്കൂ.
പുതിയ വഴികളിലൂടെ നടക്കൂ.നിങ്ങൾക്ക്‌
കഴിയേണ്ടതാണ്‌.

Pramod.KM പറഞ്ഞു...

ഞാനും:)