4/1/09

ലാപുടയുടെ കവിതാസമാഹാരം വരുന്നു...നമ്മുടെ പ്രിയ സുഹൃത്ത് ലാപുട എന്ന ടി.പി വിനോദിന്റെ കവിതാ സമാഹാരം പുറത്തിറങ്ങുകയാണ്.നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ സമാ‍ഹാരത്തില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 35 കവിതകള്‍ കൂടാതെ 14 കവിതകള്‍ കൂടിയുണ്ട്.മലയാളം ബ്ലോഗര്‍മാരായ മുപ്പതോളം പേരുടെ ഒരു കൂട്ടായ്മ രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക് എന്നൊരു നൂതന പ്രസാധന വിതരണ സംഘമാണ് പുസ്തകം ചെയ്തിരിക്കുന്നത്.സംഘത്തിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്.ജനുവരി പത്തിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ചാണ് ഈ പുസ്തകത്തിന്റെ പ്രകാശനം.പി.പി രാമചന്ദ്രന്‍,ഗോപീ കൃഷ്ണന്‍,അന്‍‌വര്‍ അലി,ശ്രീകുമാര്‍ കരിയാട്,കവിതാ ബാലകൃഷ്ണന്‍,സെബാസ്റ്റ്യന്‍,വി.എം ഗിരിജ,മനോജ് കുറൂര്‍,ജി.ഉഷാകുമാരി,വി.കെ സുബൈദ,ക്രിസ്പിന്‍ ജോസഫ്,എസ് കണ്ണന്‍ തുടങ്ങിയ എഴുത്തുകാര്‍ ചടങ്ങില്‍ സംബന്ധിക്കും.സനല്‍ ശശിധരന്‍,കെ.വി മണികണ്ഠന്‍ എന്നീ ബ്ലോഗ് സുഹൃത്തുക്കള്‍ തയ്യാറാക്കിയ പരോള്‍ എന്ന ചെറുചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നുണ്ട്.എല്ലാ കവിതാസ്നേഹികളേയും മലയാളം ബ്ലോഗ് കുടുംബാംഗങ്ങളേയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.


അനുബന്ധം:
വായനയുടെ പരോളുകള്‍ ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
‍കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍
നിങ്ങളുടെ കോപ്പി ഇന്നു തന്നെ ഉറപ്പിക്കാന്‍