26/1/09

കോന്തല

കൂടെ
ഞാനും പൈക്കളും മാത്രമേ
ഉണ്ടായിരുന്നുള്ളൂ
അതിനാല്‍ വെല്ലിമ്മ ഒറ്റയ്ക്കായിരുന്നു.

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.
വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും.

അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം
ആ കോന്തലയില്‍ തൂങ്ങിക്കിടക്കും
ചെക്കാ,ചെക്കാ
ഇഞ്ഞും എണീക്കാറായില്ലേ,
കുണ്ടീല് സൂര്യന്‍ മുളഞ്ഞിട്ടും.

ഒരു നാള്‍
ചീത്ത പറയണത് കേക്കിണില്ല
ഞാന്‍ കണ്ണുതുറന്നു
പുറത്തിറങ്ങി നോക്കി

തൊഴുത്തില്‍ നിന്ന്
പയ്യ് നടന്ന് നടന്ന് പോണു
വാലില്‍ പിടിച്ച് വെല്ലിമ്മയും
സന്തോഷം കൊണ്ടും
സങ്കടം കൊണ്ടും
എന്റെ കണ്ണു മൂടി
ഇപ്പോള്‍
ഏതെങ്കിലും വരമ്പത്തിരുന്ന്
(സ്വര്‍ഗ്ഗം ഒരു വരമ്പോ?)
പൈക്കള്‍ക്ക് പുല്ലരിയുകയായിരിക്കും
കോന്തലയില്‍ തൂങ്ങിക്കിടന്ന്
ഒരു കണ്ണ്
എന്നെ മേയ്ക്കുകയായിരിക്കും.


മുഹമ്മദ് കവിരാജ്

12 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

100 % ഉറപ്പാണ്..

നജൂസ്‌ പറഞ്ഞു...

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.

എല്ലാ വെല്ലിമ്മാരും ഇങനെയൊക്കെയാണ് സങ്കടപ്പെടുന്നത്‌,... കവിതയല്ലിത്‌. കവിതയെന്ന്‌ പറഞ്ഞാ ചിലപ്പൊ വെല്ലിമ്മ പൊറുക്കൂല...

വളരെയതികം ഇഷ്ടായി

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):

urumbu (അന്‍വര്‍ അലി) പറഞ്ഞു...

ഏഴെട്ടു കൊല്ലം മുമ്പ് ഞാനും കൂടി ഉള്‍പ്പെട്ട ‘കവിതയ്ക്കൊരിടം‘ എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച കവിതയാണിത്. അന്നും വല്ലാത്തെ ബോധിച്ചിരുന്നു. ഇപ്പോള്‍ വായിക്കുമ്പോള്‍ പുതിയ ആഴം, പരപ്പ്....താന്‍ പകര്‍ത്തിയത് ഒരു സാധാരണ കവിതയല്ല വിഷ്ണൂ...

ഗുപ്തന്‍ പറഞ്ഞു...

ശരിക്കും ഇഷ്ടമായി :)

ഹാരിസ് പറഞ്ഞു...

ബായിച്ച് ബല്ലാണ്ടായി..!

Mahi പറഞ്ഞു...

സ്നേഹം കൊണ്ട്‌ ഉള്ളു നിറഞ്ഞു കവിയുന്നു.

Sureshkumar Punjhayil പറഞ്ഞു...

Valare nannayirikkunnu... Ashamsakal..!!!

Thaikaden പറഞ്ഞു...

Valare nannayi. Iniyum kaanam.

Jayasree Lakshmy Kumar പറഞ്ഞു...

വളരേ നല്ല വരികൾ!

Vinodkumar Thallasseri പറഞ്ഞു...

ഒരു കണ്ണില്‍ നിറഞ്ഞു തുളുമ്പുന്ന സ്നേഹം, ഒരു തലമുറയുടെ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഉണ്ടാവും ഒത്തിരി മേലെ... !!
ശരിക്കും ഇഷ്ടമായ്...