8/1/09

ശ്മശാനപ്പൂക്കള്‍

സായാഹ്നനടത്തം
അവിചാരിതമായെത്തിയത്‌
ശ്മശാനത്തിലായിരുന്നു.

ഓരോ മണ്‍കൂനയ്ക്കും മുകളിൽ
‍പലവര്‍ണ്ണങ്ങളില്‍ വിടര്‍ന്ന പൂക്കള്‍
നീണ്ടും മലര്‍ന്നും പിരിഞ്ഞുമുള്ള ഇലകള്‍.....

ഓരോ സൗന്ദര്യത്തിനുമടിയില്‍
ചീഞ്ഞുനാറിയൊരു ശവമുണ്ടെന്നാണോ
അവര്‍ മൊഴിയുന്നത്‌.............?

3 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ശവങ്ങളും സുന്ദരമാണ്...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ആത്മാവിനെ കുറിച്ചായിരിക്കാം...!

നഗ്നന്‍ പറഞ്ഞു...

വിഷ്ണു പ്രസാദ്, പകൽകിനാവൻ,
നന്ദി.