23/12/08

ദുശ്ശീലം

നിര്‍ത്തണം നിര്‍ത്തണമെന്ന്‌ വിചാരിക്കും
നടക്കണ്ടെ
നിര്‍ത്താന്‍ തുടുങ്ങുമ്പോഴൊക്കെ
ചിലതു പിടിച്ചു വലിക്കും
നിര്‍ത്താന്‍ പോവ്വാണെന്ന്‌
ഒരു നൂറു വട്ടം സ്വയം പറയും
എന്നാലും മുന്നത്തേക്കാളും ശക്തിയോടെ
തുടരുക തന്നെ ചെയ്യും
ഹൊ വല്ലാത്തൊരു ലഹരി തന്നെയീ ജീവിതം

13 അഭിപ്രായങ്ങൾ:

ഭൂമിപുത്രി പറഞ്ഞു...

സുന്ദരജീവിതത്തെപ്പറ്റിയൊരു
സുന്ദരൻ കവിത!

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

kidillllllllllllllllll...:)

ബാജി ഓടംവേലി പറഞ്ഞു...

ദുശ്ശീലങ്ങള്‍ നിര്‍ത്തുവാന്‍ എളുപ്പമാണ്
ഞാന്‍‌തന്നെ എത്ര വട്ടം നിര്‍‌ത്തിയിരിക്കുന്നു
പക്ഷേ ജീവിതം......

Inji Pennu പറഞ്ഞു...

നല്ല ഇഷ്ടമായി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഭൂമിയുടെ നെഞ്ഞിലൊരു കറയായി കിടക്കട്ടെ ഈ ജീവിതം.. ... ആശംസകള്‍...

തണല്‍ പറഞ്ഞു...

ഇത് ഇങ്ങനെയൊക്കെ തന്നെയങ്ങ് പോട്ടെ മഹീ..
ജീവിച്ച് ജീവിതത്തോടെ നമുക്ക് വാങ്ങാന്‍ നോക്കാം
:)

കരീം മാഷ്‌ പറഞ്ഞു...

നിര്‍ത്തുകയോ?

പാറുക്കുട്ടി പറഞ്ഞു...

പാടില്ല... പാടില്ല
നമ്മേ നമ്മൾ
പാടെ മറന്നൊന്നും
ചെയ്തു കൂടാ.

Jayasree Lakshmy Kumar പറഞ്ഞു...

‘നിര്‍ത്തണം നിര്‍ത്തണമെന്ന്‌ വിചാരിക്കും
നടക്കണ്ടെ‘

സത്യം. നിർത്താൻ തുടങ്ങുമ്പോഴൊക്കെ പിടിച്ചു വലിക്കുന്ന ചിലത് ലഹരിയല്ലെങ്കിലും, നിറ്ത്താൻ കഴിയണ്ടേ

siva // ശിവ പറഞ്ഞു...

ജീവിതലഹരി എത്ര സുന്ദരം.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിതയാണോ ഈ ജീവിതമെന്ന് പറയുന്നത്!

മഴക്കിളി പറഞ്ഞു...

മഹിയേട്ടാ,
ജീവിതത്തെ ഒരിക്കലും ഒഴിവാക്കാന്‍പറ്റാത്ത
ഒരു ലഹരിയായിക്കണ്ടു കൂടെ....
നന്നായിരിക്കുന്നു ഈ ഉപമ....

മഴക്കിളി പറഞ്ഞു...

മഹിയേട്ടാ,
ജീവിതത്തെ ഒരിക്കലും ഒഴിവാക്കാന്‍പറ്റാത്ത
ഒരു ലഹരിയായിക്കണ്ടു കൂടെ....
നന്നായിരിക്കുന്നു ഈ ഉപമ....