അ൪ദ്ധരാത്രി
ആശുപത്രി വരാന്തയില്‍
മോ൪ചറിക്കരികില്
മെഴുക്കുപിടിച്ച ബഞ്ചില്‍
രക്തദാനത്തിനായൂഴം കാത്ത്
ഞാന്‍
വാഹനാപകടം
തോളെല്ലു തക൪ന്ന്
അത്യാഹിതവാ൪ഡില്
അടിയന്തിര ശസ്ത്രക്രിയക്കായ്
അവന്
സുഹ്രത്തിന്റെയച്ഛന്
അരികിലമ്മ സഹോദരി
തിരശ്ശീല
മാറുന്നുവെങ്കിലും
കഥാപാത്രങ്ങളും
സംഭാഷണങ്ങളും
പശ്ചാത്തലസംഗീതവും
കണ്ടുമടുത്ത് നേഴ്സുമാ൪
കടം
കയറി ആത്മഹത്യക്കു
ശ്രമിച്ചവന്റ ഭാര്യ
എനിക്കിടത്ത്,
മരണവെപ്രാളത്തോടെ
അവനകത്ത്
ഒടുവില്‍
എന്റയൂഴമെത്തുംമുമ്പ്
ഒരു പത്നി വിധവയാകും മുമ്പുള്ള
കൂട്ടക്കരച്ചിലുകള്‍
അകത്ത്
രക്തദായക൪ക്കായുള്ള
ശീതീകരിച്ച മുറിയില്‍
സുന്ദരിയും ശാന്തയുമായ
ഡോക്ട൪
സൌമ്യമായ് പറയുന്നു
“ഹ്രദയമിടിപ്പ് അധികമാകുന്നു
ഇത്രമേല്‍ വികാരാധീനനാകുന്നതെന്തിന്”
രക്തം നല്കാനാകാതെ
തിരികെ പോരുമ്പോള്‍
സുഹ്രത്തിന്റ അമ്മയുടെ നിലവിളി
ഒരു പത്നി വിധവയാകും മുന്‍പുള്ള
അതേ കൂട്ടക്കരച്ചില്‍
ഹ്രദയമിടിപ്പ് വീണ്ടും അധികമാകുന്നു
പക്ഷെ മനസ്സു ചോദിക്കുന്നു
“ഇത്രമേല്‍ വികാരാധീനനാകുന്നതെന്തിന്
13 അഭിപ്രായങ്ങൾ:
അതെ നിങ്ങളെന്തിനാണ് വികാരാധീനനാവുന്നത് ? അകത്തു കിടക്കുന്നതോ , തോളെല്ലു പൊട്ടി ചോര വാര്‍ന്നു ഇപ്പോള്‍ കൊണ്ടു വരുന്നതോ എന്റെ ആരുമല്ല എന്നിരിക്കെ , അലമുറയിട്ടു കരയുന്നത് എന്റെ ഭാര്യയോ അമ്മയോ അല്ലയെന്നിരിക്കെ , നിങ്ങളെന്തിനാണ് വികാരാധീനനാവുന്നത് എന്ന് എനിക്കും മനസിലാവുന്നില്ല .........
ആശംസകള്‍.......................................................................
കവിത ഇഷ്ടമായി.
കൊള്ളേണ്ടിടത്ത് കൊണ്ടു... ഒരല്പം വികാരാധീനനുമായി, പ്രിയ ഇന്ദ്രജിത്ത്. നല്ലൊരു അനുഭവം നല്‍കിയതിനു നന്ദി.
ആശംസകള്‍ !
ഓര്മപ്പെടുത്തലുകള്..
ചോദ്യച്ചിഹ്നങ്ങള്‍....
.........ആശംസകള്‍.......
ഇഷ്ടമായി
നന്നായിട്ടുണ്ട്,
സൂരജേ,
കവി പറയുന്നത് സുന്ദരി ഡോക്ടറോടല്ല
:)
പറഞ്ഞാല്‍ മനസ്സിലാവുകയും അത് അതേപടി അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയവും മനസ്സും ഏതെങ്കിലും ഒരു ജന്മത്തില് കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചുപോകാറുണ്ട്.
നല്ല കവിത ഇന്ദ്രജിത്ത്. ഉള്ളില്‍ എവിടെയൊക്കെയോ തട്ടുന്നുമുണ്ട്.
അഭിവാദ്യങ്ങളോടെ
Harold ചേട്ടാ... അതും കൊണ്ടു... ഇപ്പ 'വികാരി'യുമായി:)
കവേ, ഓഫിനു മാഫ്...
ജീവിതത്തിന്റെ മണമുള്ള ഐറ്റംസ് ബൂലോക കവികള്‍ വല്ലപ്പോഴുമേ വായിക്കാന്‍ തരൂ. തൊണൂറ് ശതമാനവും ഹൈസ്കൂള്‍ നിലവാരം പോലുമില്ലാത്ത ഗംഭീര ചവറ്. അഞ്ച് ശതമാനം അതിദുരൂഹം - ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് അര്‍ത്ഥം കാണാന്‍ പാണിനിയും ശ്രീകണ്ഠേശ്വരവും വന്ന് കവിടി നിരത്തണം... ബാക്കി അഞ്ചില്‍ ഇന്ദ്രജിത്ത് വരാന്‍ ആശംസിക്കുന്നു...
ഈ കവിത വായിച്ചിട്ടെന്തേ ഞാനിത്രമേല്‍ വികാരാധീനനാകുന്നത് ?
വളരെ നന്നായിരിക്കുന്നു. ആദ്യമായാണന്ന് തോന്നുന്നു താങ്കളുടെ കവിത വായിക്കുന്നത്
നന്മകള്.......
എല്ലാവ൪ക്കും നന്ദി, സ്നേഹപൂ൪വ്വം..ഇന്ദ്രജിത്ത്
haunting.
വീണു കിടക്കുന്നവന്റെ മുകളില്‍ ചവിട്ടി നടക്കുന്നവരുടെയാണീ ലോകം. വികാരാധീനനാകരുത്.. കാണുന്നില്ല പലതുമെന്ന് നടിക്കാനാവണം.
ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ