16/5/08

ബ്ലോഗ് കവിസംഗമം

ജൂണ്‍ ഒടുവില്‍ കുറ്റിപ്പുറം പട്ടാമ്പി പരിസരങ്ങളിലെവിടെയെങ്കിലും നിളയുടെ തീരപ്രദേശത്ത് ബ്ലോഗില്‍ കവിതയെഴുതുന്നവരുടെ ഒരു കൂടിച്ചേരല്‍ സംഘടിപ്പിക്കണം എന്ന് വിചാരിക്കുന്നു.മുഖ്യമായും ബ്ലോഗ് കവികളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും ബ്ലോഗ് കവിതാവായനക്കാരെയും ഇതര കവികളെയും പങ്കെടുപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.എല്ലാ ബ്ലോഗ് കവികളുടെയും വായനക്കാരുടെയും അഭിപ്രായങ്ങള്‍ അറിയുന്നതിന് ഇതിവിടെ ഇടുന്നു.കുഴൂര്‍ വില്‍‌സന്‍,അനിലന്‍,നസീര്‍ കടിക്കാട്,സനാതനന്‍ എന്നിവര്‍ ജൂണ്‍ ഒടുവിലായി കേരളത്തില്‍ ഉണ്ടാവുമെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.ജൂണ്‍ അവസാന ആഴ്ചയിലോ ജൂലൈ ആദ്യ വാരമോ മീറ്റ് സംഘടിപ്പിക്കാം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ സൌകര്യങ്ങള്‍ കൂടി ഇവിടെ കമന്റില്‍ ഒന്ന് പറഞ്ഞാല്‍ കൊള്ളാം.ഭൂരിപക്ഷത്തിന്റെ സൌകര്യവും സമയവും പരിഗണിച്ച് തീരുമാനം എടുക്കാം... :)

14 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

ഞാന്‍ ജൂണ്‍ 20 നു തിരിച്ചുനീന്തും.അതിനു രണ്ടുനാലുദിവസം മുന്നിലാണെങ്കില്‍ പങ്കെടുക്കുന്നതില്‍ നിറഞ്ഞ സന്തോഷം.അതല്ലെങ്കിലും ഇങ്ങനെയൊരു സംരഭം നടന്നുകാണുന്നത് വളരെ വളരെ സന്തോഷമാണ്.ബ്ലോഗ് അക്കാഡമിയുടെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ നടക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങുകൂടിയാവുകയും ചെയ്യും ഇത്.ആശംസകള്‍

ശ്രീലാല്‍ പറഞ്ഞു...

ആദ്യം ആ പ്രമോദിനെയും ലാപുടയെയും വലിച്ചിറക്ക് കൊറിയയില്‍ നിന്നും...

തറവാടി പറഞ്ഞു...

:(

സജീവ് കടവനാട് പറഞ്ഞു...

ഓണ്‍ലൈന്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു.

ഒരു ബ്ലോഗ് കവിതാ വായനക്കാരന്‍.

ഏറുമാടം മാസിക പറഞ്ഞു...

നാല്ല ആശയം. മുമ്പെ നടത്തെണ്ട്തായിരുന്നു.പക്ഷെ പങ്കെടുക്കാന്‍ പറ്റില്ലല്ലൊ.ബ്ലൊഗ് മാത്രം നോക്കന്ട.
അവിടെ,മലപ്പുറം,പാലക്കാട് നിന്നായി...ശൈലന്‍,അരിയല്ലൂര്‍,
സുനില്‍കുമാര്‍.എം.എസ്,കാലടി,
ദീപേഷ് ചക്കരക്കല്‍(ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ എസ്.എന്‍ കോളെജ് അധ്യപകന്‍)മോഹന്ദാസ് തെമ്പള്ളം,
താഹാ ജമാല്‍,
ഒക്കെ വിളിക്കുക...പറിപാടിക്ക് എല്ലാ ആശംസകളും നേരുന്നു.

നജൂസ്‌ പറഞ്ഞു...

ആശംസകള്‍.

ഒരു വായനക്കാരന്‍

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

നല്ലത്.
ആശംസകള്‍.

വിഷ്ണു പ്രസാദ് പറഞ്ഞു...

ആശംസകള്‍ അറിയിച്ച് പോവുന്നതിനു പകരം ഓരോരുത്തര്‍ക്കും പങ്കെടുക്കാന്‍ സൌകര്യപ്രദമായ സ്ഥലവും ദിവസവും പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

ജൂണ്‍ 15-ഞായര്‍,ജൂണ്‍ 29 ഞായര്‍,ജൂലൈ 6 ഞായര്‍ എന്നീ തീയതികളില്‍ ഒന്ന് തെരഞ്ഞെടുക്കാം.
സ്ഥലം (ഒന്ന്) കുറ്റിപ്പുറം, ഭാരതപ്പുഴയുടെ തീരത്ത്
(രണ്ട്)കുഴൂര്‍ വിത്സന്റെ കുഴൂരെ വീട്...

ഇതില്‍ ഏതെങ്കിലും ഒരു ദിവസവും സ്ഥലവും എല്ലാവരും തെരഞ്ഞെടുത്ത് കമന്റായി വെക്കുക.
ഭൂരിപക്ഷത്തിന്റെ സൌകര്യം പരിഗണിക്കും.

കവിസംഗമത്തില്‍ ലതീഷ്മോഹന്റെയും എന്റെയും പുസ്തകങ്ങളുടെ പ്രകാശനവും(അച്ചടി പൂര്‍ത്തിയായാല്‍)ഉണ്ടാവും...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹും, നടത്തിക്കോ നടത്തിക്കോ യ്ക്ക് ഒന്നിലും പങ്കെടുക്കാന്‍ പറ്റില്ലല്ലോ

:(

മുസാഫിര്‍ പറഞ്ഞു...

വിഷ്ണു മാഷെ, ജൂലൈ ഒന്നു മുതല്‍ 11വരെ ഈയുള്ളവന്‍ നാട്ടീലുണ്ട്.ഒരു കവിതാ ആ‍സ്വാധകന്‍ എന്ന നിലയ്ക്ക് പങ്കെടുത്താല്‍ കൊള്ളാമെന്നുണ്ട്..അടുത്ത സ്ഥലം കുഴൂരാണെങ്കിലും നിളയുടെ തീരത്തായാ‍ലും വിരോധമില്ല.

അനിലൻ പറഞ്ഞു...

നിളയുടെ തീരം വേണോ വിഷ്ണൂ...
കവിത.. നിള... കവിത... നിള... കേട്ടുകേട്ടു മടുത്തു.

Linesh Narayanan പറഞ്ഞു...

ഗ്മകൊയിലാണ്ടിയില്‍ നിന്നും ഒരു പച്ചക്കൊടി...!!
എന്നായാലും, എവിടെയാ‍യാലും എത്താന്‍ ശ്രമിക്കും...!!!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കവി സംഗമത്തിന് ആശംസകള്‍.
ജൂലൈ ആണെങ്കില്‍ മിക്കവാറും കുറച്ച് ദിവസം നാട്ടില്‍ കാണും. എന്നാല്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പറയാന്‍പറ്റില്ല. എങ്കിലും നാട്ടിലെത്തിയാല്‍ അപ്പോള്‍ കവി സംഗമം ഉണ്ടായാല്‍ ഞാന്‍ അവിടെ എത്തും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അജ്ഞാതന്‍ പറഞ്ഞു...

വരാന്‍ കഴിയുമെന്നുതന്നെ കരുതുന്നു , എന്നയിരുന്നാലും ഇനി ജൂലൈ അല്ലെ നടക്കൂ