16/4/08

സ്നേഹം

കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും
പിന്നെ ‘സമയമാകുന്നു പോലും‘....

11 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

സേനഹം എന്നും ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാകുന്ന വികാരമാണ്,സ്വാമി വിവേകാന്ദന്‍ പറഞ്ഞിട്ടുള്ളത്
സേനഹം എടുക്കാനുള്ളതല്ല കൊടുക്കാനുള്ളതാണെന്നാണു

പൂവന്‍‌കോഴി പറഞ്ഞു...

snehamaanakhilasaramoozhiyil

Rasheed Chalil പറഞ്ഞു...

ലഹരിയുള്ള വിഷം...

നിരക്ഷരൻ പറഞ്ഞു...

മയൂരയുടെ ബ്ലോഗില്‍ ഈ ‘സ്നേഹം’ കണ്ടിരുന്നു.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അക്ഷയപാത്രം പോലെയാണ് സ്നേഹം.!!
നല്‍കുമ്പോള്‍ ഇരട്ടിയായ് തിരിച്ചുകിട്ടുന്ന പുണ്യവും.!
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ഒത്തിരി പ്രതിഭാസമാണ് അതിന് ........എന്നാലും.....
സ്നേഹത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതിരിക്കുക.!!
കാരണം അവ ഹരിച്ചോ ഗുണിച്ചോ നോക്കിയാല്‍
അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ.
സ്നേഹത്തിനുള്ളിലെ കളവും, വഞ്ചനയും മരണത്തേക്കാള്‍ ഭയാനകം.!!

കാപ്പിലാന്‍ പറഞ്ഞു...

സ്വന്തം വിഷമങ്ങള്‍ ബ്ലോഗില്‍ കൂടി വിളമ്പുന്ന ഒരേ ഒരു കവയത്രിയാണ് മയൂര.ഇതാ .കൊടുത്ത സ്നേഹം തിരിച്ചു കിട്ടാഞ്ഞപ്പോള്‍ കവയത്രിയുടെ ഹൃദയം തേങ്ങുന്നു ..കലക്കന്‍

siva // ശിവ പറഞ്ഞു...

so nice verses....

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

vedante kUrttha sastrangalkkitayileviteyo aaNu sneeham enna sachidaanandente varikal OrtthupOyi.
I agree. The definition is nothing less a truth. Very good

മയൂര പറഞ്ഞു...

ശ്രീ കാപ്പിലാന്‍, ദുഃഖഭാരം ഇറക്കിവയ്‌ക്കാനുള്ള ഇടമാണ്‌ ബ്ലോഗ്‌ എന്നു കരുതാന്‍മാത്രം വിഡ്‌ഢിയല്ല മയൂര. കിട്ടാത്ത മുന്തിരി പുളിക്കുന്നു എന്നുപറഞ്ഞ കുറുക്കനുമല്ല മയൂര. മുന്തിരി കിട്ടിയില്ലെങ്കില്‍ മുന്തിരിത്തോപ്പു വാങ്ങാനുള്ള കാശുണ്ടാകുന്നതുവരെയും,അതുണ്ടാകുമ്പോള്‍ തോട്ടംവാങ്ങി അതിലെ വിളവെടുക്കുന്നതുവരെയും കാത്തിരിക്കാനുള്ള ക്ഷമ മയൂരയ്‌ക്കുണ്ട്‌.

പിന്നെ, കാപ്പിലാന്‍ പ്രസ്‌താവിച്ചതുപോലെ വ്യക്തിഗതമായ ഒന്നുംതന്നെ എന്റെ ബ്ലോഗില്‍ ഇല്ല- നര്‍മം, ഓര്‍മക്കുറിപ്പ്‌ എന്നീ ലേബലുകളില്‍ എഴുതിയവയല്ലാതെ. നര്‍മം പറയുമ്പോള്‍, ആരാന്റെ അമ്മയ്‌ക്കു ഭ്രാന്ത്‌
എന്നുപറഞ്ഞ്‌ സ്വയവും നാട്ടാരെയും ചിരിപ്പിക്കാന്‍മാത്രമുള്ള കെല്‌പില്ലാത്തതിനാല്‍ സ്വന്തം വീട്ടുകാരെ കഥാപാത്രങ്ങളാക്കുന്നു
എന്നേയുള്ളൂ.

Last but not least.. എന്നെ കവയത്രി(?) എന്നൊക്കെ വിളിച്ച്‌, തനി
കവയിത്രിമാര്‍ക്ക്‌ ചങ്കുതകരാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കല്ലേ ശ്രീ കാപ്പിലാന്‍. Blog is just a lab for me to think outside the box. കണ്ണുതുറന്നു ചുറ്റിലും നോക്കിയാല്‍മതി, വിഷയം കിട്ടും. അതിന്‌
അനുഭവച്ചൂളയില്‍ വെന്തുരുകണമെന്നില്ല.

കാപ്പിലാന്‍ പറഞ്ഞു...

ഞാന്‍ ഇവിടെ വന്നിട്ടില്ല ,ഒന്നും കണ്ടിട്ടില്ല ,ഒന്നും കേട്ടിട്ടില്ല ..ഞാന്‍ പോകുന്നും ഇല്ല .ഇവിടെ ഈ ചുറ്റുവട്ടങ്ങളില്‍ ഞാന്‍ ഉണ്ടാകും .തേങ്ങുന്ന മനസിനൊരു സ്വന്തനമായ്

ബാജി ഓടംവേലി പറഞ്ഞു...

........?