11/4/08

തിരിഞ്ഞൊഴുകുന്ന ജലം

മണ്ണ് നനഞ്ഞ്
കിടന്നിടത്ത് നിന്ന്
നൂറ് മക്കളെണീറ്റ്
ചെന്നോരോ
കുടങ്ങളുടെ
മറുപിള്ളയില്
സുഷുപ്തിയിലാണ്ടു.

കുഞ്ഞിന്
തനിച്ചൊഴുകാനൊരു
നൌക കെട്ടിയിട്ടമ്മ‌
സൂര്യന്റെ തിടപ്പള്ളിയിലേക്ക്
തിരിച്ചു നടന്നു.

അറ്റു പോയ
കൈ കൊണ്ടൊരു ശില്പ്പി
വെണ്ണക്കല്ലൊന്ന് മിനുക്കുമ്പോള്
പ്രണയസ്മാരകം കണ്ട്
കണ് നീറിയ‌
ഭൂപതി
മരിച്ച് പോയ രാജ്ഞിയുടെ
അറവാതില്
അകത്ത് നിന്നുമടച്ചു.

അയ്യത്തിരുന്നു
ഓല മെടഞ്ഞൊരപ്പൂപ്പന്
കോരയുടെ കണ്ടത്തില്
കൊയ്യുന്ന ചെറുമികളെ
നടു നിവര്ത്തിക്കാതെ നിന്ന്
പണിയെടുപ്പിക്കുന്ന‌
കാര്യസ്ഥനാകാന്
തലയെടുത്ത് നടന്നു പോയി.

ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ
വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.

3 അഭിപ്രായങ്ങൾ:

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ
വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.


അതു ഇഷ്ടമായി.

Unknown പറഞ്ഞു...

നല്ല കവിത

നിലാവര്‍ നിസ പറഞ്ഞു...

നന്നായി..
വരികളിലെ ഈ മുറുക്കമാണെന്നു തോന്നുന്നു സുനീഷിന്റെ കവിതയുടെ എറ്റവും മികച്ച ഗുണം.
ആശംസകള്‍