കടലിനും കായലിനുമിടയിലെ
കാക്കത്തുരുത്ത്
ഉള്ളു തുരന്ന കരിക്കില്‍
സ്മിറ്നോഫ് നിറയ്ക്കുമ്പോള്‍
അവള് ഉള്ളു തുറന്നു
വേറിട്ടു വന്നവന്
വേരറുത്തു പോയത്
കഥ പറഞ്ഞോനെ അവന്റെ
കഥയിലെ ചോദ്യം വിഴുങ്ങിയത്
കടം വാങ്ങിപ്പോയവനെ
കരടി പിടിച്ചത്
ഛായാഗ്രാഹകന്റെ ലെന്‍സില്‍
പേടിമഞ്ഞടിഞ്ഞത്
നോവിന്റെ കഷായച്ചീട്ട്
വരിമുറിച്ചെഴുതി
വൈദ്യന് കവിയായത്
കണ്ണുചെത്തിയ കരിക്ക് മൊത്തി
അകമൊഴിഞ്ഞ തൊണ്ട്
അലകള്‍ക്ക് നല്കി
മാറിലെ കരിഞണ്ട്
മാളത്തിലൊതുങ്ങി
അവളുറങ്ങി
ഇടത്തെ മുലത്തടത്തിലെ
കരുവാളിച്ച കവിതകള്‍
ചുംബിച്ചേറ്റുവാങ്ങുമ്പോള്
ഞെട്ടിയുണര്‍ന്ന കണ്ണുകള്‍
-എന്തിനെന്നെയുണര്ത്തുന്നു?
അടയരുത് ഈ കണ്ണുകള്‍
ഉറങ്ങുവാനാണെങ്കില്‍പ്പോലും...
7 അഭിപ്രായങ്ങൾ:
നോവിന്റെ കഷായച്ചീട്ട്
വരിമുറിച്ചെഴുതി
വൈദ്യന് കവിയായത്
കവിതയിലെ ഓരോ വരികളും നന്നായിട്ടുണ്ട്, ആശംസകള്‍
കവിത ചുരത്തുന്ന ആ മാറില്‍ ചുണ്ട് ചേര്‍ക്കാന്‍ ഇനിയും ഭാഗ്യമുണ്ടാകട്ടെ.
“കണ്ണുകള്‍”ക്ക് നന്ദി.
നോവിന്റെ കഷായച്ചീട്ട്
വരിമുറിച്ചെഴുതി
വൈദ്യന് കവിയായത........
:)
കണ്ണുകളില്ലെങ്കില്‍ പിന്നെ
കരിക്കിന് കണ്ണുകളെന്തിന്...
ഗുഡ് ഗുഡ്
അടയരുത് ഈ കണ്ണുകള്‍
ഉറങ്ങുവാനാണെങ്കില്‍പ്പോലും...
:)
അടയരുത് ഈ കണ്ണുകള്‍
ഉറങ്ങുവാനാണെങ്കില്‍പ്പോലും...
ഭംഗിയുള്ള വരികള്‍....മനോഹരമായിരിക്കുന്നു...
ഫസല്‍, വിശാഖ്, സജി, അഷ്രഫ്, പ്രിയ, അനാമിക....
നന്ദി.... സന്തോഷം....
ഇത് കവിത മാത്രമല്ല.... അനുഭവം കൂടിയാണ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ