12/3/08

നവകേരളഗാനം

അന്‍വര്‍ അലി

പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ
പൈലറ്റുമാരെന്തുചെയ്യും?
ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ
ജോക്കറന്മാരെന്തുചെയ്യും?
ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ
ചിരിച്ചുചിരിച്ചു മരിക്കും

2 അഭിപ്രായങ്ങൾ:

അനാഗതശ്മശ്രു പറഞ്ഞു...

റ്റെന്റഴിച്ചു വെച്ചു ട്വെന്റി ട്വെന്റി കളിക്കും വി കെ എന്‍ ഇപ്പോ ഉണ്ടായിരുന്നേല്‍
നല്ല കാശല്ല്യോ പിള്ളേ ര്‍ ക്കു ..

നല്ല രചന

Pramod.KM പറഞ്ഞു...

അയ്യപ്പപ്പണിക്കര്‍ അങ്ങനെ ചിരിക്കുമായിരുന്നോ?