11/3/08

ഓണസ്സദ്യപ്പാട്ട്

(ശാസ്ത്രീയമായി സദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പാട്ട് മനപ്പാഠമാക്കുക. വഞ്ചിപ്പാട്ട് (നതോന്നതയില്‍) മട്ടില്‍ പാടാം)

കുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ
പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.

2 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

വിശന്നിരിക്കുമ്പോള്‍ ആണൊ സദ്യപ്പാട്ട്..??? എനിക്കിപ്പോ സദ്യ കഴിക്കണം...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

so nice