നിങ്ങള്‍
അകത്തേക്കു നോക്കി പുറത്തെ വായിച്ചുകൊണ്ടിരിക്കുകയാണോ
പുറത്തേക്കു നോക്കി അകത്തെ വായിച്ചുകൊണ്ടിരിക്കുകയാണോ
അകത്തേക്കു നോക്കി അകത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയാണോ
പുറത്തേക്കു നോക്കി പുറത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയാണോ
അതോ,അകത്തും പുറത്തുമല്ലാതെ ഒന്നിന്റെ പിന്നാലെ പായുകയോ
അകത്തോ പുറത്തോ എന്നറിയാതെ ഉഴറുകയോ?
ഒരനക്കമുണ്ട്,നിശ്ചയം.
ചിലപ്പോള്‍ അങ്ങനെയാണ്
തെക്കു നിന്നു വരുന്ന വാഹനത്തിന്റെ ഒച്ച
വടക്കു നിന്ന് വാഹനം വരുന്നുവെന്ന് തോന്നിപ്പിക്കും.
കിഴക്കു നിന്നു വരുന്ന ഒരു ഗന്ധത്തെ തിരഞ്ഞ്
നാം പടിഞ്ഞാട്ടു പോവും...
തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള് അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും...
5 അഭിപ്രായങ്ങൾ:
തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള് അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും.
ഇതു മതിയല്ലോ.
അകമേ...അകമേ...
പുറമേ...പുറമേ...
ശൂന്യത
ഒരനക്കമുണ്ട്,നിശ്ചയം.
are you sure?
തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള് അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും...
വിഷ്ണുപ്രസാദ് ,
നല്ല വരികള്‍....
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ