നീ ആകാശമായി
നീയൊരാകാശം
പുലരിയും വെയിലും
സന്ധ്യയും നീ തന്നെ
നിന്റെ മേഘങ്ങള്‍
പിളര് ന്ന് ഭൂമിയില്‍ പതിക്കും
മഴത്തുള്ളിയായ് ഞാനും
നീ പുഴകടലായി
നീ കടലാകാനൊഴുകും പുഴ
തീരവും മല് സ്യവും
ചുഴിയും നീ തന്നെ
നിന്റെ ആഴങ്ങളിന്
മുകള്‍ പ്പരപ്പിലൊഴുകും
കുമിളയായ് ഞാനും
നീ ശൂന്യതയായി
നിന്റെ അസാന്നിധ്യം
നിന്റെ നിശ്ശബ്ദത
നിന്റെ അന്ധത
നിന്റെ നിശ്ചലത
ശൂന്യത......
എന്റെ മരണം
7 അഭിപ്രായങ്ങൾ:
mashe super
മാഷെ വാക്കുകള്‍ക്കിടയിലെ തീവ്രത..
അതിന്റെ വ്യാഖ്യാനങ്ങള്‍ വര്ദ്ധിപ്പിക്കൂന്നൂ.
നന്നായിരിക്കുന്നു ഭാവുകങ്ങള്‍,
മനോഹരമായ കവിതകള്‍...
എറ്റവുമിഷ്ടപ്പെട്ടത് അവസാനത്തേത്...
നൊമ്പരത്തിന്റെ കലങ്ങിയ ആകാശം അതിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് തിളക്കം നഷ്ടപ്പെട്ട നക്ഷത്രങ്ങള്‍...
മരണമെന്ന ശൂന്യതക്ക് മുമ്പുള്ള കാഴ്ചകള്‍..
കവിത ഏറ്റുവാങ്ങുന്നു....
ആശംസകള്‍
ente maranam.........
super
മാഷേ, മൂന്നും ഒന്നിന്നൊന്നു നന്നായി...
ജയേഷ് ..ആകാശത്തിന്റെ വിസ്തൃതിയും കടലിന്റെ ആഴവും പുഴയുടെ ഒഴുക്കും ഉള്ള പ്രണയം ഉണ്ട് ഈ കവിതയില്‍ . ഒരു നല്ല കവിത വായിച്ച സന്തോഷത്തോടെ...നന്ദി
നീറുന്ന മനസ്സ് അറിയാന്‍ കഴിയുന്നു മൂന്ന് കവിതകളിലും . സ്വന്തം പ്രണയത്തെക്കുറിച്ച് വാനോളമല്ലാതെ ആര് ക്കും സങ്കല് പ്പിക്കാന് കഴിയാറില്ലല്ലോ, വിരഹവും അങ്ങിനെ തന്നെ!
കവിത ആസ്വദിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ