16/2/08

മുല്ലപ്പെരിയാര്‍

ആത്താടീ പാവാടൈ കാത്താട
കാത്താടീ പോല്‍ നെഞ്ച് കൂത്താട
കുളിക്ക്ത് റോസാനാത്ത്.. ഏയ്
തണ്ണി കൊഞ്ചം ഊത്ത് ഊത്ത്

അന്നത്തെ തമിഴ് പടം
ഇളയരാജയുടെയീണം
വിടരുമഴക് പാതി കാട്ടി
കിണര്‍വക്കത്തീറനായി
തുടുതുടുത്ത തമിഴ്റോജ
മണമിന്നും മായുന്നില്ല

വെള്ളിത്തിരത്തമിഴിലിന്ന്
നയനതാരപ്പൂക്കളെല്ലാം
മലയാള നറുമണങ്ങള്‍

നനയുമിതളഴക് വെള്ളം
മുല്ലപ്പെരിയാറണ കെട്ടി
നമ്മള്‍ തന്നെ കൊടുക്കണ്ടേ?

തൂവാരംകുറിച്ചിയരിയും
തോവാളപ്പൂക്കൂടയും
ഒട്ടന്‍ഛത്രം മലക്കറിയും
പാണ്ടിനാട് പകരം തരും.

കുളിക്കട്ടേ റോസാഞാത്ത്
തണ്ണി കൊഞ്ചം ഊത്ത് ഊത്ത്..

1 അഭിപ്രായം:

G.MANU പറഞ്ഞു...

നനയുമിതളഴക് വെള്ളം
മുല്ലപ്പെരിയാറണ കെട്ടി
നമ്മള്‍ തന്നെ കൊടുക്കണ്ടേ?

നല്ലൊരു ചോദ്യം