13/2/08
ചുമ്മാതുള്ള സ്നേഹം
(ബെല്‍ജിയന്‍ കവി ഹെര്‍മന്‍ ഡി കോണിന്‍ക്കിന്റെ കവിതയുടെ പരിഭാഷ)
നിന്റെ ഉടുപ്പുകള്‍
വെളുത്ത, ചുവന്ന തലപ്പാവുകള്‍
നിന്റെ കാലുറകള്‍, അടിവ്സ്ത്രം
(സ്നേഹം കൊണ്ട് ഉണ്ടാക്കിയതെന്ന് പരസ്യങ്ങള്‍)
ബ്രാകള്‍,
(അതിലെല്ലാം കവിതയുണ്ട്, പ്രത്യേകിച്ച് നീ ധരിക്കുമ്പോള്‍ )
അവയെല്ലാം ഈ കവിതയില്‍ ചിതറിക്കിടക്കുന്നു,
നിന്റെ മുറിയിലേതെന്നതു പോലെ
ഏയ്, ചൂളുകയൊന്നും വേണ്ട വായനക്കാരാ/രി
ആമുഖം കണ്ട് പകയ്ക്കയും വേണ്ട
ചെരുപ്പൂരി അകത്ത് വരൂ, ശരിക്കിരിക്കൂ
( അതിനിടയില്‍ നമ്മള്‍ ഉമ്മ വയ്ക്കും,
ഈ ബ്രാക്കറ്റിലെ വാചകങ്ങളെപ്പോലെ,
പേടിക്കണ്ട വായിക്കുന്നവര്‍ കാണില്ല )
എന്താണ് നീയാലോചിക്കുന്നത്
ഇത് ഉള്ളത് കാണുന്ന ജന്നലാണ്.
പുറത്ത് കാണുന്നതെല്ലാം ഉള്ളതാണ്
ശരിക്കും
കവിതയിലേത് പോലുണ്ട് അല്ലേ ?
13 അഭിപ്രായങ്ങൾ:
ഇത് ഉള്ളത് കാണുന്ന ജന്നലാണ്.
പുറത്ത് കാണുന്നതെല്ലാം ഉള്ളതാണ്
ഇഷ്ടമായി കുഴൂരേ ഈ വിവര്‍ത്തനം.:)
വായിക്കുന്നവര്‍ കാണാത്ത ബ്രായ്ക്കറ്റിലെ വാചകങ്ങള്‍... ഇത് കൊള്ളാലോ :)
http://thatskerala.blogspot.com/
ചക്കപ്പഴം തിന്ന സായിപ്പ്
തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.
http://thatskerala.blogspot.com/
കവിത പരിചയപ്പെടുത്തിയതിന് നന്ദി:)
പുറം കാഴ്ചകളുടെ അഭിരമിക്കലുകള്‍ക്കിടയില്‍ നഷടമാവുന്ന നഷ്ടമവുന്ന ഉള്‍ക്കാഴ്ചകളെവിടെ ? വര്‍ത്തമാന കാലത്തിന്റെ ആണ്‍കാഴ്ചയുടെ മാംസ്ലതക്ക് കൂട്ടായി കവിത എന്ന ഉപരിവിപ്ലവകത. കഷ്ടം.
വിത്സാ....
വിഫലമാവാത്ത ഒരു വിവര്‍ത്തനം.
നന്നായിട്ടുണ്ട്
പുതിയ ഒരു കവിത പരിചയപ്പെടുത്തി തന്നതില്‍ അതിലേറെ സന്തോഷമുണ്ട്
നന്മകള്‍
ഉള്ളത് കാണാന്‍ കഴിയാതെ ഇല്ലാത്തതിനെ ഉള്ളതെന്ന് വിളംബരം ചെയ്യുന്ന ആധുനിക കവികള്‍.. അവര്‍ക്ക് കൂട്ടായി ഈ കവിയും ?
( )
എല്ലാം ശരിക്കും കവിത പോലെയുണ്ട്.. വിവര്‍ ത്തനം നന്നായി, നന്ദി
ബൽജിയത്തിലും
കപടസദാചാരജീവികളുണ്ടല്ലേ...?
THANKS
Nannaayirikkunnu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ