1/12/07

വാടക

“ഉള്ളിലുള്ളതെന്താണ്?
എനിക്കൊന്നു കാണണം”

“അന്യര്‍ക്ക് ഉള്ളിലേക്ക്
പ്രവേശനമില്ല”

“അതിനു ഞാന്‍
അന്യനല്ലല്ലോ.
ഈ കാണുന്നതൊക്കെ
എന്റേതല്ലേ ?
ഞാന്‍ തിന്നും
കുടിച്ചും വളര്‍ത്തിയ
എന്റെ കൈകാലുകള്‍,
കുളിപ്പിച്ചൊരുക്കി
ഉടുപ്പിട്ട എന്റെ ശരീരം”

“നീ വെറും ഉടമ,
ഞാനാണു താമസക്കാരന്‍.
വാടകവീട്ടില്‍ ഉടമക്കും
ഉമ്മറം വരെ മാത്രമേ
അനുവാദമുള്ളു.”

“അങ്ങനെയെങ്കില്‍
വാടകയെവിടെ ?
എടുക്കു വാടക.
അല്ലെങ്കില്‍
ഇറങ്ങു വെളിയില്‍”

“എങ്കില്‍
ഇതാ പിടിച്ചോ
ഒരു കവിത”

4 അഭിപ്രായങ്ങൾ:

Midhu പറഞ്ഞു...

nallathu

മന്‍സുര്‍ പറഞ്ഞു...

സനാതനന്‍

വടക കൊള്ളാം വാടകക്ക്‌ എടുത്തതാണോ..

ആദ്യം നീ വന്നപ്പോല്‍
പേര്‌ ചോദിച്ചു
പേരിലൊരു കവിത തന്നു
നാട്‌ ചോദിച്ചു
നാടിലൊരു കവിത തന്നു
വിലാസം ചോദിച്ചു
വിലാസത്തിലൊരു കവിത തന്നു
ഇപ്പോ വാടക ചോദിച്ചപ്പോല്‍
കവിതയായിയൊരു വാടക തന്നു

ഇനി ഞാന്‍ നല്‍ക്കാം നിനക്കൊരു കവിത
വാടക ഗുണ്ടകളെ ആവശ്യമുണ്ട്‌....


നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല വരികള്‍.

നാടോടി പറഞ്ഞു...

മന്‍‌സൂറിന്റെ
കമന്റ് കലക്കീട്ടുണ്ട്