14/11/07

കണ്ണ്


ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌

7 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആ ചിത്രം ഇഷ്ടായി

സുല്‍ |Sul പറഞ്ഞു...

കരിങ്കണ്ണന്‍ കുഴൂര്‍

-സുല്‍

santhosh balakrishnan പറഞ്ഞു...

കൊള്ളാം..!

Sanal Kumar Sasidharan പറഞ്ഞു...

പുനപ്രസിദ്ധീകരണത്തിനു നന്ദി.ഏതു ചിത്രത്തെക്കുറിച്ഛാണോ പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.ഒരുപാടുണ്ടല്ലോ ചിത്രങ്ങള്‍ ഇതില്‍

ബ്ലോഗിനി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിശാഖ് ശങ്കര്‍ പറഞ്ഞു...

സമാധാനം തരില്ലേടേ....

ബ്ലോഗിനി പറഞ്ഞു...

.