31/10/07

നനയുന്ന കണ്ണുകള്‍

അമ്മയില്‍ നിന്നും
ഒറ്റടി വച്ചു
ഓടി ഓടി നടത്തവും,
വീണു വീണു ഓട്ടവും പഠിച്ചു.

മതില്‍ ചാടിയളന്നു;
കുളത്തിനാഴവും,
പുഴയ്ക്ക്‌ വീതിയും
കുറയുന്നതറിഞ്ഞു.

ലഹരി പടര്‍ത്തും
ഞരമ്പുകളില്‍ തട്ടി
കാലിടറുമ്പോഴും
വീഴാതായി.

തന്നില്‍ കിളിര്‍ത്തവര്‍ക്ക്‌
ജീവജലം പകരാന്‍
‍കൈവെള്ളയില്‍
വറ്റുതൊടാത്ത പകലുകള്‍
ഉറക്കം പെയ്യാതെ,
മൂടിക്കെട്ടിയ രാത്രികള്‍

കണ്ണായി കൂടെ വന്നവള്‍
ഒരു വളവില്‍ വച്ച്‌
ഉയര്‍ന്ന മതില്‍ക്കെട്ടിനപ്പുറത്തേക്ക്‌
ഈറന്‍ മിഴിയോടെ കയറിപ്പോയി.

ദിനവും രണ്ടു മണിക്കൂര്‍
നടത്തം വിധിച്ചവന്‍ വൈദ്യന്‍
നടന്നതിനൊന്നും
കണക്കു വയ്ക്കാത്തവന്‍ ഞാന്‍.

അനുസരിയ്ക്കാത്ത കാലുകളെ
മക്കള്‍ കൈപിടിച്ചു നടത്തുന്നു.

ദൂരമെത്രയെന്ന്‌
മൈല്‍ക്കുറ്റികളൊന്നും
പറയാത്തതെന്തേ?

13 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

കണ്ണായി കൂടെ വന്നവള്‍
ഒരു വളവില്‍ വച്ച്‌
ഉയര്‍ന്ന മതില്‍ക്കെട്ടിനപ്പുറത്തേക്ക്‌
ഈറന്‍ മിഴിയോടെ കയറിപ്പോയി.

good one chandrakantam

ശ്രീ പറഞ്ഞു...

"
ദൂരമെത്രയെന്ന്‌
മൈല്‍ക്കുറ്റികളൊന്നും
പറയാത്തതെന്തേ?"

ചേച്ചീ... ജീവിത യാത്രയില്‍‌ നടന്നു തീര്‍‌ത്ത ദൂരവും ബാക്കിയുള്ള ദൂരവും അളക്കാന്‍‌ ആര്‍‌ക്കു കഴിയും?

ബൂലോക കവിതയിലെ ആദ്യ കവിതയ്ക്ക് തേങ്ങ ഒരെണ്ണം ഇരിയ്ക്കട്ടേ. മനുവേട്ടന്‍‌ തേങ്ങ എടുക്കാന്‍‌ മറന്നു കാണും...

“ഠേ!”

സഹയാത്രികന്‍ പറഞ്ഞു...

“കണ്ണായി കൂടെ വന്നവള്‍
ഒരു വളവില്‍ വച്ച്‌
ഉയര്‍ന്ന മതില്‍ക്കെട്ടിനപ്പുറത്തേക്ക്‌
ഈറന്‍ മിഴിയോടെ കയറിപ്പോയി“

കൊള്ളാം ചേച്ചീ...

അല്ലേലും ലവള്മാരൊക്കെ അങ്ങനെയാ... [ കവിതയില്‍ നിന്നും മാറിച്ചിന്തിക്കുന്നു :) ]

ഓ:ടോ:ശ്രീയുടെ കമന്റില്‍
“ബൂലോക കവിതയിലെ ആദ്യ കവിതയ്ക്ക് “ എന്നത്
“ബൂലോക കവിതയില്‍ ചന്ദ്രകാന്തം ചേച്ചിയുടെ ആദ്യ കവിതയ്ക്ക് “ എന്ന് മാറ്റിവായിക്കാന്‍ അപേക്ഷ...

ശ്രീ യ്ക്ക് വേണ്ടി സഹയാത്രികന്‍
:)

സുസ്മേരം പറഞ്ഞു...

ചന്ദ്രേ കവിത കൊള്ളാം.

ഇനിയെങ്കിലും നടക്കുമ്പോളൊരു മീറ്റര്‍ ടേപ് കയ്യില്‍ കരുതുക, അളക്കാന്‍. :)

-സുല്‍

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ചന്ദ്രകാന്തം (ചേച്ചീ!!).... വായിച്ചു.
നന്നായിരിക്കുന്നു എന്ന് പറയാതെ അറിയാമല്ലോ. ജീവിതയാത്രയിലെ പല നേട്ടങ്ങളും നഷ്ടങ്ങളും നന്നായി പറഞ്ഞിരിക്കുന്നു. സഹയാത്രികന്റെ കമന്റ് വായിച്ച് സങ്കടംതോന്നി.

ഉപാസന || Upasana പറഞ്ഞു...

ചന്ദ്രകാന്തത്തിന്റെ മറ്റൊരു നല്ല കവിത
കീപ് ഇറ്റ് അപ്
:)
ഉപാസന

അനിലൻ പറഞ്ഞു...

'മതില്‍ ചാടിയളന്നു;
കുളത്തിനാഴവും,
പുഴയ്ക്ക്‌ വീതിയും
കുറയുന്നതറിഞ്ഞു'

അമ്പലപ്പറമ്പിന് ഒരു മൈതാനത്തോളം വലിപ്പമുണ്ടായിരുന്നു, ഓടിയാലെത്തില്ല. ഇപ്പൊ ചെറുതായി.
തെക്കേപ്പുറത്തെ കശുമാവിന്‍ ചുവട്ടിലേയ്ക്ക് എത്താന്‍ ഏറെ നടക്കണമായിരുന്നു. ഇപ്പൊ എത്ര അടുത്താണ്.
അങ്ങനെയൊക്കെ മണ്ടന്‍ അത്ഭുതങ്ങളുണ്ടാവാറുണ്ട്.

അത്ഭുതം!
അതുതന്നെയാണോ ഈ കവിതയും പറയുന്നത്???
കാലം ദൂരങ്ങളെ കുറയ്ക്കുന്നതും വലിപ്പങ്ങളെ ചെറുതാക്കുന്നതുമാണോ?
ബന്ധങ്ങളിലും അതുതന്നെയാവും സംഭവിക്കുന്നത് അല്ലേ?

Murali K Menon പറഞ്ഞു...

നന്നായിട്ടുണ്ട്.

ഏ.ആര്‍. നജീം പറഞ്ഞു...

"ദൂരമെത്രയെന്ന്‌
മൈല്‍ക്കുറ്റികളൊന്നും
പറയാത്തതെന്തേ?"

ദൂരം നോക്കിനടന്നാല്‍ മുന്നോട്ടുള്ള യാത്ര വിരസമാവും.. ജീവിതയാത്രയായാലും...
അങ്ങു മുന്നോട്ട് പോകാം പോകുന്നിടത്തോളം ..അല്ലേ..

താരാപഥം പറഞ്ഞു...

കാലത്തിന്റെ ദൂരം അനന്തമാണ്‌. നമ്മുടെ മൈല്‍കുറ്റിക്ക്‌ കണക്കുണ്ടാകും, പക്ഷെ അത്‌ നമ്മളോട്‌ പറയുന്നില്ലെന്നുമാത്രം.
കൊള്ളാം, നന്നായിരിക്കുന്നു. അഹങ്കാരം ശമിക്കുമ്പോള്‍ മാത്രമാണ്‌ മനുഷ്യന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കുന്നത്‌.

Unknown പറഞ്ഞു...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

വിശാഖ് ശങ്കര്‍ പറഞ്ഞു...

കണ്ണില്‍നിന്നും നെഞ്ചിലേയ്ക്കുള്ള ഗതാഗതം നിലച്ചിരിക്കുന്നു.കാഴ്ച്ചയുടെ തകര്‍ന്ന പാതയിലൂടെ
ഇപ്പൊ കണ്ണുനീര്‍ പോലും ഉരുളാറില്ല.കണ്ണടച്ചാല്‍ പിന്നെ ദൂരങ്ങളില്ലല്ലൊ..കയ്യെത്തും ദൂരത്ത് കറുത്ത് കനച്ച ഇരുള്‍ മാത്രം!

“നനയുന്ന കണ്ണുകള്‍“ ഇഷ്ടമായി.

സാല്‍ജോҐsaljo പറഞ്ഞു...

നല്ല നടപ്പ് !! good