31/10/07

കൊറിയന്‍ കവിതകള്‍

1) നിശ

കവി: ദോങ്ങ്-മ്യുങ്ങ് കിം : (1900 ജൂണ്‍ 4 ~ 1968 ജനുവരി 21)

നിശ,നീലബാഷ്പത്തില്‍പ്പൊതിഞ്ഞ തടാകം.
ഞാനൊരു മുക്കുവന്‍. നിദ്രതന്‍ തുഴവഞ്ചിയേറി
ചൂണ്ടയിടുന്നൂ കിനാവുകളെപ്പിടിക്കുവാന്‍.

2) പാറ

കവി: ചി-ഹ്വാന്‍ യു: (1908 ജൂലൈ 14~ 1967 ഫെബ്രുവരി 13)

ഞാന്‍ മരിച്ചാലോ സഹതാപമോ സന്തോഷമോ
ദേഷ്യമോ തോന്നാത്തതാമൊരുപാറയായ് മാറും.
കാറ്റിലും മഴയിലും ഉരുണ്ടുനീങ്ങീടുമ്പോള്‍
അനാദിയും വ്യക്തിത്വശൂന്യവുമാം മൌനത്തില്‍
സ്വയം ഉള്ളിലേക്കായി ചുരുളും,അതുമാത്രം.
ഒടുക്കം മറന്നേ പോം,സ്വന്തമസ്തിത്വം പോലും;
പൊങ്ങിക്കിടക്കും മേഘം,വിദൂരമിടിനാദം!
സ്വപ്നം കാണുമെങ്കിലും പാടുകില്ലൊരു പാട്ടും
കഷ്ണങ്ങളായീടിലും മിണ്ടുകില്ലൊരുവാക്കും.
ഞാനിതു പോലുള്ളൊരു പാറയായ് മാറും തീര്‍ച്ച.
----------------------------------------------------
English Translations:

1) NIGHT

Night is
A lake shrouded in blue fog.
I am a fisherman
On a sleep's sailboat,
Fishing dreams.

2) ROCK

When I die,
I will become a rock,
never touched by
compassion, joy or anger.
While being torn down by wind and rain,
It will only whip itself inwards
in eterenal, impersonal silence,
and at last forget its own existence;
Floating clouds, distant thunder!
Though it may dream,
it will never sing.
Though broken in pieces,
it will never utter a word.
I will become such a rock

11 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

2 കൊറിയന്‍ കവിതകള്‍ കൂടി.

വെള്ളെഴുത്ത് പറഞ്ഞു...

ദോങ്ങ്ന്റെ കവിത നല്ല പരിചയമുള്ളതായി തോന്നുന്നു. എവിടെയോ വായിച്ചിട്ടുണ്ട്.. സച്ചിയുടെ പുസ്തകത്തിലാണൊ അതോ ..
അയ്യപ്പന്‍ ഇങ്ങനെയൊരു കവിതയെഴുതിയിട്ടില്ലേ..വാക്കിന്റെ തടാകത്തില്‍ ചൂണ്ടയിടാന്‍ പോകുന്നതിനെപ്പറ്റി?

Pramod.KM പറഞ്ഞു...

എനിക്കും ഒരു പരിചയം പോലെ.:)
‘നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍’ എന്ന സിനിമാഗാനവും ഓര്‍മ്മ വന്നു:)
ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ആള്‍ക്കാര്‍ ഒരുപോലെ ചിന്തിച്ചുകൂടായ്കയില്ല.

Peelikkutty!!!!! പറഞ്ഞു...

നിശ വായിച്ചപ്പോള്‍‌ “നീലജലാശയത്തില്‍....
വെറുതേ മൂളിപ്പാടി ;)

Murali K Menon പറഞ്ഞു...

“നിശ” - സുന്ദരം
“പാറ” യിലെ “സ്വപ്നം കാണുമെങ്കിലും പാടുകില്ലൊരു പാട്ടും
കഷ്ണങ്ങളായീടിലും മിണ്ടുകില്ലൊരുവാക്കും“

ഈ വരികളും മനോഹരം

പ്രയാസി പറഞ്ഞു...

pramOde ithu randum kollaam..:)
manassilavunnundu..

വിശാഖ് ശങ്കര്‍ പറഞ്ഞു...

രണ്ടു കവിതകളും അതിമനോഹരം.ഇംഗ്ലിഷ് വിവര്‍ത്തനം കൂടി കൊടുക്കുമോ?

Pramod.KM പറഞ്ഞു...

വിശാഖ് മാഷേ..ഇംഗ്ലീഷ് വിവര്‍ത്തനം കൊടുത്തിട്ടുണ്ട്:)

aneeshans പറഞ്ഞു...

നന്നായിരിക്കുന്നു പ്രമോദ്. രണ്ടാമത്തെ കവിതയില്‍ വരികള്‍ക്കിടയിലുള്ള സ്പേസ് ഒന്നു നോക്കാമോ.

Pramod.KM പറഞ്ഞു...

അനീഷ് മാഷെ,സ്പേസ് ശരിയാക്കിയിട്ടുണ്ട്:)നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

In fact wow gold, the results wow gold are quite a buy wow gold surprise; according buy wow gold to a study cheap wow goldby the University cheap wow gold of Delaware, wow power leveling most wow power leveling hardcore players power levelingare actually power levelingfemale. This wow goldnew high was reachedbuy wow gold following the cheap wow goldof the Lich KingTM.