24/10/07

അവന്‍ പറയാത്തത്

മുറിച്ചാല്‍ തൂക്കത്തില്‍
മുള്ളും ചെകളേം ചേതം
മുഴുത്തതു മുഴുവനോടാരു
വാങ്ങാന്‍? മുറിച്ചു.
ഉടുക്കാത്ത കുഞ്ഞിന്റെയുണ്മ പോലെ
അപ്പോള്‍ പെറ്റേന്റെ മറൂള പോലെ
അറുത്ത മീന്‍പള്ളേല്‍ അച്ചുമോതിരം


മൂളിപ്പറന്നോട്ടെയീച്ച

അപ്പൂനുടുപ്പാതിരേടെ ഫീസ്
ശാന്തേടെ കഷായക്കുറിപ്പ്
ആരാന്റെ ശാപം തുണ
ഓരോ തുണ്ടം കള്ളി-
പ്പൂച്ചകള്‍ക്കും പേരുചൊല്ലി
എറിഞ്ഞു കൈകഴുകാം
‘എല്‍സേ സുനിതേ പുഷ്പവല്ലീ’

ആയഞ്ചേരി ഷാപ്പിലന്തിമോന്താന്
‍തൊടുകറിയായ്ത്തന്ന മീന്തല
പറഞ്ഞതാണിതെന്നോടിത്
അവന്‍ പറയാതെ ബാക്കി വെച്ചവ

തലക്കറിക്കെരിവേറുമ്പോള്‍
ഒന്നു തപ്പിയേര്സ്വന്തം വിരലിലും

മന്തിരച്ചാറ്റില്‍ വന്നു തന്തമാര്‍
ഉണ്ണിയെ നല്‍കി മറവതും
നടയില്‍ മെതിയടിക്കുറി വെച്ച്
അഞ്ചാള്‍ക്കറ പകുത്തോളെ
പൂത്തചേലാടയുരിഞ്ഞതും
കരുപ്പക കളം താണ്ടി
കുരുക്ഷേത്രമായതും
പെരിയോനെ വീഴ്ത്താന്
‍പെണ്ണാണന്‍ മറയായതും
മുടിചുകന്നേ കുടിമുടിഞ്ഞതും
എഴുതിയോന്‍, കുലം വാഴാന്‍
ഉടപ്പിറന്നോന്റെ പെണ്ണില്‍
കുലച്ചവന്‍ ആദിമുക്കുവന്
‍വേറിട്ടവനില്‍ നിന്നു
വേറെന്തുണ്ടു കുറിക്കുവാന്‍?
മീനായിത്തന്നെ മീളണ്ടേ
കടലാണ്ട നേര്‍നാന്മറ.

8 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്റെ ശിവകുമാറേ എന്താ ഈ കാട്ടി വെച്ചിരിക്കുന്നത്...ഇത് മനുഷ്യന്മാര്‍ക്ക് വായിക്കാന്‍ പാകത്തില്‍ ഒന്ന് എഡിറ്റ് ചെയ്തിട്.അതിനും കൂടി ക്ഷമയില്ലെങ്കില്‍ കഷ്ടം തന്നെ....

പ്രയാസി പറഞ്ഞു...

ഇതാണു ആധുനികം..
പണ്ടേ ദുര്‍ബ്ബലന്‍ അതിന്റെ കൂടെ ...
എന്റെ കണ്ണിന്റെ കാര്യമാണേ...
ഒന്നു ശര്‍ദ്ധിക്കൂ.. മാഷേ...

അജ്ഞാതന്‍ പറഞ്ഞു...

ഭയങ്ഗരമായിപ്പോയി

Sethunath UN പറഞ്ഞു...

ഈശ്വരാ,
ഒരമ്പ‌ലപ്പുഴക്കാര‌ന്‍ ഇങ്ങനെ ചെയ്യും എന്നു വിചാരിച്ചില്ല. :)
ഒരേ സാധ‌ന‌ം നാലുത‌വ‌ണ പേസ്റ്റിയെന്ന് മ‌ന‌സ്സിലായി.
ദേ.. ഞാനൊന്ന് എഡിറ്റി നോക്കി. ശിവകുമാറേ. നോക്കിക്കേ

മുറിച്ചാല്‍ തൂക്കത്തില്‍മുള്ളും ചെകളേം
ചേതംമുഴുത്തതു മുഴുവനോടാരുവാങ്ങാന്‍?
മുറിച്ചു.ഉടുക്കാത്ത കുഞ്ഞിന്റെയുണ്മ പോലെ
അപ്പോള്‍ പെറ്റേന്റെ മറൂള പോലെഅറുത്ത മീന്‍പള്ളേല്‍
അച്ചുമോതിരം മൂളിപ്പറന്നോട്ടെയീച്ച
അപ്പൂനുടുപ്പാതിരേടെ ഫീസ് ശാന്തേടെ കഷായക്കുറിപ്പ്
ആരാന്റെ ശാപം തുണ ഓരോ തുണ്ടം കള്ളി-
പ്പൂച്ചകള്‍ക്കും പേരുചൊല്ലിഎറിഞ്ഞു കൈകഴുകാം‘
എല്‍സേ സുനിതേ പുഷ്പവല്ലീ ആയഞ്ചേരി
ഷാപ്പിലന്തിമോന്താന്‍തൊടുകറിയായ്ത്തന്ന
മീന്തലപറഞ്ഞതാണിതെന്നോടിത് അവന്‍ പറയാതെ
ബാക്കി വെച്ചവതലക്കറിക്കെരിവേറുമ്പോള് ‍ഒന്നു
തപ്പിയേര്സ്വന്തം വിരലിലുംമന്തിരച്ചാറ്റില്‍ വന്നു
തന്തമാര്‍ ഉണ്ണിയെ നല്‍കി മറവതുംനടയില്‍
മെതിയടിക്കുറി വെച്ച്അഞ്ചാള്‍ക്കറ
പകുത്തോളെ പൂത്തചേലാടയുരിഞ്ഞതും കരുപ്പക
കളം താണ്ടികുരുക്ഷേത്രമായതും പെരിയോനെ വീഴ്ത്താന്‍
പെണ്ണാണന്‍ മറയായതും മുടിചുകന്നേ കുടിമുടിഞ്ഞതും എഴുതിയോന്‍,
കുലം വാഴാന്‍ഉടപ്പിറന്നോന്റെ പെണ്ണില്‍കുലച്ചവന്‍
ആദിമുക്കുവന് ‍വേറിട്ടവനില്‍ നിന്ന് വേറെന്തുണ്ടു കുറിക്കുവാന്‍?
മീനായിത്തന്നെ മീളണ്ടേ കടലാണ്ട നേ‌ര്‍ന്നാന്‍‌മ‌റ.

Sethunath UN പറഞ്ഞു...

ചില വാക്കൊന്നും എനിയ്ക്ക് മ‌ന‌സ്സിലായില്ല. തിരുത്തിയാല്‍ കവി ഉദ്ദേശിച്ച അ‌ര്‍ത്ഥമായിരിക്കില്ല.:)

Panikkoorkka പറഞ്ഞു...

athu ennudaya thappu illai... ennaalum kshamikkuka. ente Unicode aake kulam aanu. mahaakaalanmaarude upadesam anusarichu parisramichittum seriyaakaan pattunnilla.

Aethaayaalum ippol correct aayi edit cheythittittundu. valare kashtappettittu aanu -cut and paste vazhi- type cheyyaan nirvaahamilla.

Ee comments ezhuthiyavar ellaam onnukoode vaayichu comments ezhuthanam ennu abhyarthana....

Sethunath UN പറഞ്ഞു...

koLLaam Sivakumaare

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

ചോല്ലിക്കേട്ടത്‌ വായിച്ചറിയുമ്പോള്‍ കൂടുതല്‍ മനോഹരം