കാമന
പറയുക തിരകളേ
ഞാനെന്തു ചെയ്യണം ?
തിരകളേ പറയുക
ഞാനെന്തു ചെയ്യണം ?
തീരം പോലനങ്ങാ-
തിരിപ്പാണു പ്രണയം
പറയുക തിരകളേ
ഞാനെന്തു ചെയ്യണം ?
തിരകളേ പറയുക
ഞാനെന്തു ചെയ്യണം ?
- ചി ഹ്വാന്‍ യു (1908-1967)
ശിശിരത്തിലെ സാധാരണ സായാഹ്നം
ശിശിരത്തിലെ
സാധാരണമൊരു സായാഹ്നത്തില്‍
ഒരു സാധാരണ പഴമാണ് നല്ലത്.
സ്വാദൊന്നുമില്ലാത്ത
സാധാരണ വാക്കുകളാണ്
ചിലപ്പോഴെനിക്ക് പ്രിയം.
അവസാനത്തെ കാറും
അകന്നുപോകുന്നത്
കാതോര്‍ത്ത് തീര്‍ന്ന്
ഉറക്കത്തിന്റെവലയിലേക്ക്
ഞാന്‍കേറിപ്പോകുന്നു.
എന്റെ സ്വപ്നത്തില്‍
ഒരു പഴംതാഴേക്ക് വീഴുന്നു.
പ്രഭാതത്തില്‍ കടന്നുപോകുന്ന
കാറ്റിനോട് ഞാന്‍ ചോദിക്കും
ആ പഴം
എത്ര ആഴത്തിലേക്കാണ്
വീണിരുന്നതെന്ന്.
-ദോങ്ങ് ജിപ് ശിന്‍ (1924 ~ )
അവലംബം: Korea's Golden Poems, Korean-English Bilingual edition, Hollym publishers, Korea.
ഇംഗ്ലീഷ് വിവര്‍ത്തനം: കോ ചാങ്ങ് സൂ.
7 അഭിപ്രായങ്ങൾ:
നന്നായി ഈ പരിചയപ്പെടുത്തല്‍:)
നല്ല പരിശ്രമം.ഇതുപോലെ ചിലതും കൂടി വന്നിരുന്നെങ്കില്‍ ബൂലോഗ കവിതക്ക് മാറ്റുകൂടുമായിരുന്നു.ലോക കവിതകളെയും ബൂലോഗ കവിതകളെയും അടുത്തറിയാന്‍ ഒരു നല്ല വേദിയായി മാറുമായിരുന്നു.
പരിചയപ്പെടുത്തിയതിനു നന്ദി.
രണ്ടുകവിതകളും ഇഷ്ടമായി.
ഇത് തുടരുമെന്ന് കരുതുന്നു.
ആദ്യത്തെ കവിത ഇഷ്ടമായില്ല. ഹിന്ദി മിമിക്രിയില്‍ കേള്‍ക്കുന്ന “ഡബ്ബാ, ഡബ്ബേ മേം ഡബ്ബാ, ഡബ്ബേ മേം ഡബ്ബേ മേം ഡബ്ബാ” എന്നതു പോലെ തോന്നി.
രണ്ടാമത്തെ കവിത ഇഷ്ടപ്പെട്ടു.
വിനോദ്, നന്നായിട്ടുണ്ട് രണ്ട് കവിതകളും.പറ്റുമെങ്കില്‍ കവികളെക്കുറിച്ച് ചെറിയ ഒരു പരിചയപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്താം.ശ്രമം തുടരുമല്ലോ.അഭിനന്ദനങ്ങള്‍...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ