20/10/07
ബൂലോക കവിത::നൂറ്
ബൂലോക കവിതയുടെ നൂറാമത് പോസ്റ്റാണിത്.ബൂലോക കവിത ഇന്ന് ബൂലോകത്തെ ഒരു സജീവ ബ്ലോഗാണ്.ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ കവിതകളെക്കുറിച്ചുള്ള ചര്‍ച്ചകളും സമകാലീന കവിതയെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ഉള്‍ക്കൊള്ളിക്കണമെന്ന് വിചാരിച്ചിരുന്നു.മുപ്പതിലധികം അംഗങ്ങള്‍ ഉണ്ടെങ്കിലും ഈ കാര്യങ്ങള്‍ ഇതുവരെ നടപ്പാക്കാന്‍ സാധിച്ചില്ല.കെട്ടിലും മട്ടിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും തോന്നുന്നു.കവിതകള്‍ക്ക് ചിത്രം വര്യ്ക്കാന്‍ ബൂലോക ചിത്രകാരന്മാര് ആരെങ്കിലും സന്നദ്ധരായിരുന്നെങ്കില്‍ പോസ്റ്റുകള്‍ കൂടുതല്‍ ആകര്ഷകമാക്കാമായിരുന്നു.ബൂലോക കവിത മെച്ചപ്പെടുത്തുന്നതിന് എല്ലാ ബൂലോകരുടേയും ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ക്ഷണിക്കുന്നു.
22 അഭിപ്രായങ്ങൾ:
മാഷേ, അന്നു പറഞ്ഞ പോലെ ഞാന്‍ ബൂലോക കവിതയുടെ ബാനറിന്റെ പണിപ്പുരയിലാണ്. രണ്ട് ദിവസത്തിനകം തരാന്‍ കഴിയും.
അനീഷ്
ഒരു വായനക്കാരന്റെ ആശംസകള്‍
ആശംസകള്‍.
ഒരു മെമ്പര്‍ഷിപ്പ് വേണമായിരുന്നു...
ആശംസകള്‍...
:)
പ്രിയ വിഷ്ണുപ്രസാദ്,
നൂറു തികച്ചതിന് ആശംസകള്‍.
കവിതക്ക് ചിത്രം വരക്കാന്‍ ബൂലോക ചിത്രകാരന്മാര് ആരെങ്കിലും തയ്യാറായേക്കാം. ഉപയോഗപ്പെടുത്തുക.
എന്നാല്‍ ആ വിഷയത്തെക്കുറിച്ച് ചിത്രകാരനുള്ള അഭിപ്രായം പറഞ്ഞോട്ടെ:
അക്ഷരങ്ങള്‍ കൊണ്ടുള്ള ചിത്രമാണ് കവിത. അതിന്റെ നിര്‍മലതയാണ് സൌന്ദര്യം.കവിക്ക് ചിത്രം കൂടി വരക്കാനാകുമെങ്കില് അതു നല്ലതാണ്. (പൊതുവെ അക്ഷരമെഴുതാനറിയുന്ന എല്ലാവര്ക്കും ചിത്രം വരക്കാനുമാകും എന്ന വിശ്വാസമാണ് ചിത്രകാരനുള്ളത്)
എന്നാല്‍ കവിതക്ക് ഒരു ചിത്രകാരനെക്കൊണ്ട് ഇല്ലസ്റ്റ്രേഷന് വരപ്പിക്കുന്നത് പ്രിന്റ് മീഡിയയോട് നമുക്കുള്ള ഭക്തിയുടെ ഭാഗമായി വ്യാഖ്യാനിക്കാവുന്നതാണ്.
അതിലുപരി സ്വന്തം അടുക്കളപ്പണിക്ക് ഒരു പാവപ്പെട്ട വേലക്കാരിയെ അന്വേഷിക്കുന്ന മോശം ശീലവും അതിലുണ്ട്. ആര്‍ട്ടിസ്റ്റിനെ പ്രിന്റ് മീഡിയ കല്ലെടുക്കുന്ന തുംബിയെപ്പോലെ ജോലി ചെയ്യിപ്പിക്കുന്നത് ചിത്രകാരന് കണ്ടിട്ടുണ്ട്. അനാകര്‍ഷകമായ ചവറുകള്‍പോലും അവന്റെ സാക്ഷ്യപത്രത്തിലൂടെ ജനഹൃദയത്തിന്റെ വാതില്‍ കടത്തിവിടുന്ന കരകൌശല വിദ്യയുടെ ദുരുപയോഗം സമൂഹത്തില്‍ ഇരുട്ട് ഖനീഭവിക്കാന് കാരണമാകും എന്നാല്ലാതെ ... സ്വതന്ത്രമായ ആശയവിനിമയത്തിന്റെ ലോകമായ ബൂലോകത്തിന് ഭൂഷണമാകില്ലെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്.
ഇന്ത്യന്‍ ചിത്രകല രവിവര്‍മ്മയുടെ കോമേഴ്സ്യല്‍ ആര്ട്ടില്കിടന്ന് അളിഞ്ഞ് വളര്‍ച്ച മുരടിച്ചുകിടന്ന ഒരു കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥ് ടാഗൂര്‍ ഇന്ത്യന്‍ ചിത്രകലക്കു മാര്‍ഗ്ഗദീപം നല്‍കാനായി ബ്രഷും,പാലറ്റുമായി ചിത്രരചന ആരംഭിച്ചത് മറന്നുകൂട. കാരണം അതിന്റെ ഫലമായാണ് ഇന്ത്യന്‍ ചിത്രകല രവിവര്‍മ്മയുടെ വളിച്ചുപുളിച്ച ഇലസ്ട്രേഷന് ചളിക്കുളത്തില്‍ നിന്നും സമകാലിന ചിത്രകലയുടെ ആകാശത്തിലേക്ക് വഴിതിരിച്ചുവിടപ്പെട്ടത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രിയ സുഹൃത്ത് വിഷ്ണുപ്രസാദിനോടുള്ള ചിത്രകാരന്റെ സമീപനത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കരുതെന്ന് താല്‍പ്പര്യപ്പെടുന്നു.പൊതുവിലുള്ള ചിത്രകാരന്റെ അഭിപ്രായത്തിനു വിഷ്ണുവിന്റെ ഈ പൊസ്റ്റ് കാരണമായെന്നുമാത്രം.
നല്ലൊരു ചിത്ര ശേഖരത്തില്‍നിന്നും (നെറ്റില്നിന്നോമറ്റോ)തന്റെ കവിതക്കു ചേര്‍ന്ന ഒരു ചിത്രം കവിതന്നെ തിരഞ്ഞെടുത്ത് കവിതയോടൊത്ത് പ്രസിദ്ധീകരിക്കുന്നതായിരിക്കും യുക്തമായ രീതി എന്നു തോന്നുന്നു. പലപ്പോഴും കവിതക്ക് വേണ്ടി വരക്കപ്പെടുന്ന ചിത്രം ആസ്വാദകനെ വഴിതെറ്റിക്കാതിരിക്കാനും,കവിയുടെ തിരഞ്ഞെടുപ്പാണു നല്ലത്. അപ്പോള്‍ ആ ചിത്രം വരച്ച ചിത്രകാരനെ ബഹുമാനിക്കുക്കുകയുമാകാം.
സസ്നേഹം.
നെറ്റിലെ ചിത്രങ്ങള്‍ക്കും കോപ്പി റൈറ്റ് ഉണ്ട് എന്നുള്ളതുകൊണ്ടും പല ചിത്രങ്ങളും വിപണിയെ ലക്ഷ്യമാക്കി വരയ്ക്കുന്നതാകയാലും ബൂലോക കവിതയില്‍ അത്തരം ചിത്രങ്ങള്‍ ഇതേവരെ എടുത്തുപയോഗിച്ചിട്ടില്ല.
എന്നാല്‍ ബൂലോകത്തെ കവിതാസ്വാദകരായ ചിത്രകാരന്മാര്ക്കോ ചിത്രകാരികള്ക്കോ ചിത്രം വര്യ്ക്കാവുന്നതാണ്.അതില്‍ തെറ്റൊന്നും കാണുന്നില്ല.
കവിതയ്ക്ക് വരയ്യ്ക്കുന്ന ചിത്രം ചിത്രകാരന്റെ ഒരു വായന എന്ന നിലയില്‍ കൂടി കാണേണ്ടതുണ്ട്.
പിന്നെ അടുക്കളപ്പണിയും വേലക്കാരിയും.
ഇവിടെ ചിത്രം വര്യ്ക്കുന്നവരോ കവീത എഴുതുന്നവരോ ഒന്നും ഭൌതികമായി നേടുന്നില്ല.
പത്ര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാവില്ല.കവിതകള്‍ക്ക് ചിത്രം വര്യ്ക്കാന്‍ അവസരം നല്‍കുന്നതിലൂടെ ബൂലോകത്തെ ചിത്രകാരന്മാരെ പരിചയപ്പെടുത്തുക/പരിഗണിക്കുക/ആദരിക്കുക
എന്നീ ഉദ്ദേശ്യങ്ങളും നടപ്പാവുകയില്ലേ?
വിഷ്ണുമാഷേ, വെറുതേ പോറിയാല്‍ മതിയെങ്കില്‍ ഞാന്‍ വരച്ചു തരാം :-) ഏതു കവിതയ്ക്കാ വേണ്ടുന്നതെന്ന് പറഞ്ഞാല്‍ മതി.
(കുത്തിവരയേ അറിയാവൂ, എന്നാലും കുത്തിവരച്ചു തരാം)
ചിത്രകാരന് ഇന്ന് 12:16ന് ഈ ബ്ലോഗിലിട്ട കമന്റ് തന്റെ കമന്റു സംഭരണിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.തന്റെ കമന്റിനെ ഇങ്ങനെയാണ് ചിത്രകാരന് അവിടെ അവതരിപ്പിക്കുന്നത്:
ബൂലോക കവിത നൂറു തികച്ചെന്നറിയിച്ച് കവി വിഷ്ണുപ്രസാദ് ബൂലോക കവിതയില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. അതില്‍ കവിതക്ക് ഇലസ്റ്റ്രേഷന്‍ വരക്കാന്‍ ബൂലോകത്തെ ചിത്രകാരന്മാരെ ക്ഷണിക്കുന്ന മോശമായ ഒരു ശീലക്കേട് വിഷ്ണുപ്രസാദ് പ്രകടിപ്പിച്ചിരിക്കുന്നു. വ്യക്തിപരമായ സാംബത്തിക വിഷമത്തിന്റെപേരില് വീട്ടുവേല ചെയ്യുന്നതിലോ വേശ്യാവൃത്തിപോലും ചെയ്യേണ്ടി വരുന്നതിലോ ചിത്രകാരന് ആരേയും കുറ്റപ്പെടുത്തുകയില്ല. എന്നാല്‍ ഒരു സൃഷ്ടാവായ ചിത്രകാരന് ആത്മാഭിമാനത്തോടുകൂടി ബ്ലൊഗില്‍ മറ്റൊരു ബ്ലൊഗര്ക്ക് കിന്നരിവച്ചുകൊടുക്കുന്ന ജോലി ചെയ്യുന്നത് നികൃഷ്ടമാണെന്ന് ചിത്രകാരന് വിശ്വസിക്കുന്നു. കാരണം ,ചിത്രകാരന്മാര് വളരെ മിണ്ടാപ്രാണികളായി അടിമജോലിപോലും ആത്മാര്‍ത്ഥമായി ... ഒരു ആഘോഷമായി അനുഷ്ടിക്കുന്നതും, അതിന്റെ ലാഭവും,ഫലവും അന്യര്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ (പഴയ ജന്മി സ്റ്റൈലില്‍)കൊണ്ടുപോകുന്നതും ചിത്രകാരന് വിഷമത്തോടെ കണ്ടുനിന്നിട്ടുണ്ട്. ചിത്രകാരന്മാര് ഓരോ വര്‍ക്കിലും അതിന്റെ പൂര്‍ത്തീകരണത്തിലൂടെ ലഭിക്കുന്ന ആനന്ദത്തില്‍ സംതൃപ്തരാകുന്നു എന്നതാണ് മറ്റുള്ളവര്‍ക്ക് ചിത്രകാരന്മാരെ ചൂഷണം ചെയ്യാന്‍ സൌകര്യമൊരുക്കുന്നത് എന്നാണ് ഈ ചിത്രകാരന് നിരീക്ഷിച്ചിട്ടുള്ളത്.
ഇത് പോസ്റ്റിയത് ഇന്ന് 12:17ന്!!!
ഒരാളുടെ സര്‍ഗ്ഗാത്മക രചനയ്ക്ക് വേറൊരാള് ഇല്ലസ്ട്രേഷന് ചെയ്താല്‍ അത് വേശ്യാവൃത്തിയേക്കാള്‍ നികൃഷ്ടമാണത്രേ...
ഒരു തരത്തിലുള്ള സാമൂഹ്യ കൂട്ടായ്മകളേയും അംഗീകരിക്കാത്ത/ തിരിച്ചറിയാത്ത ചിത്രകാരന് ഈ പറഞ്ഞതില്‍ യാതൊരു അത്ഭുതവും തോന്നുന്നില്ല.
ചിത്രകാരാ,
അക്ഷരങ്ങള്‍കൊണ്ട് ചിത്രം വരയ്ക്കാന്‍ സാധിക്കും. ശരിതന്നെ. അതൊന്ന് ചൊല്ലിക്കേട്ടാലോ? മികവ് കൂടും. അതിന് സംഗീതം നല്കിയാലോ അത് ഏറെ മെച്ചപ്പെടും. അവിടെ പല കലകള്‍ സംവദിച്ചു. ഒരു സിനിമയുണ്ടാവുമ്പോഴോ? അവിടം ഒരു റെഡ് ലൈറ്റ് ഏരിയ ആവുമോ? എത്ര കലകാരന്മാരുടെ ഒരുമയുണ്ടവിടെ?
ചിത്രകാരനെ തെറ്റിദ്ധരിച്ചില്ല. മറിച്ച് താങ്കളുടെ ധാരണ തെറ്റല്ലേ എന്നൊരു തോന്നല്‍.
വിഷ്ണുപ്രസാദ് ആവശ്യപ്പെട്ടിട്ടാണെങ്കില് കൂടി അതില്‍ തെറ്റില്ല..അത് മനോഹാരിത കൂട്ടുമെങ്കില്‍.
ഞാനും താനുമൊക്കെ ചെയ്യുന്നതീ അടുക്കള പണിയല്ലേ മാഷെ. മറ്റുള്ള അടുക്കളകള്ക്കുവേണ്ടി?
രവിവര്‍മ്മയുടെ ചിത്രങ്ങള്‍ അന്നത്തെ ചുറ്റുപാടില്‍ മികച്ചവതന്നെ. ടാഗോര്‍ ചിത്രകലയെ പുനരുദ്ധരിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല്ല. തന്റെ വൈവിദ്ധ്യത പ്രകടിപ്പിക്കാന്‍ അദ്ദേഹം ബ്രഷ് എടുത്തതാണ്. ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു കലാകാരന്റെ സൃഷ്ടിയെ അളിഞ്ഞത് എന്നെങ്ങനെ വിശേഷിപ്പിക്കും. എം എഫ് ഹുസൈന് വരച്ചതൊക്കെയും അളിഞ്ഞതാണോ? ഡാവിഞ്ചി ഒരു പാറ്റേണ്‍ തന്നെ സൃഷ്ടിച്ചിരുന്നു വരയില്‍.. അത് വ്യത്യസ്തതയാണ്. മേല്‍ക്കോയ്മ അല്ലല്ലോ?
ഒ-> : ഇതില്‍ പറഞ്ഞ ഒരു കാര്യത്തിനും ആരോടും തര്‍ക്കത്തിനില്ല
Bhooloka Kavitha chunnambu thechu choppichu thudichu nilkunnennariyunnu. sandosham.abhinandanagal.
Asmo Puthenchira.
പ്രിയ ചിത്രകാരാ
താങ്കളുടെ അഭിപ്രായങ്ങളോട് പലപ്പോഴും വിയോജിപ്പുണ്ടെങ്കിലും അതിലെ ആത്മാര്‍ഥതയെ മാനിച്ചിരുന്ന ഒരാളാണു ഞാന്‍.പക്ഷേ ഈയിടെയായി വരുന്ന ചില അഭിപ്രായങ്ങളില്‍ ആ ആത്മാര്‍ത്ഥത ഉണ്ടോ എന്നെനിക്കു സംശയമുണ്ട്.ഇല്ലസ്റ്റ്രേഷന് വരക്കുന്നവര്‍ അടിമകളാണെന്നോ!
ചിത്രകാരന്റെ ചിത്രങ്ങള്‍ക്ക് ആസ്വാദങ്ങള് വന്നിട്ടുണ്ടല്ലൊ ബ്ലോഗില്‍.(കൈപ്പള്ളിയുടെ പോഡ്കാസ്റ്റ് ഓര്‍മ്മ വരുന്നു)അതൊക്കെ സുഖിച്ചിരുന്നു അല്ലേ, ഇപ്പോ തിരിച്ചായപ്പോള്‍ അതു വേശ്യാവൃത്തിയും അടിമപ്പണിയും ഹ ഹ!!
ഇല്ലസ്ടേഷന് കൂലിപ്പണിയല്ല അത് വരക്കുന്നയാളുടെ ആസ്വാദനമാണ്.
Dear vishnu prasad,
you ask me for draw at booloka kavitha and u tall me you will invite me for draw also i sow again you want other artist for booloka kavitha and you got good answer from somebady.well keep it up
നിങ്ങള്‍ കവിതയെ ഇഷ്ടപ്പെടുന്നവര്‍ ആണെങ്ങില്‍ ഈ എളിയവന്റെ ചില പോട്ടക്കവിതകളും വായിക്കാം
Visit my blog Ente Kavithakal- ------
http://uzhunnalil-sumonsdb.blogspot.com/
I am publishing a blog of inspirational stories updated on an everyday basis. These are stories that i collected from wherever i could. Read them and be inspired. When you a re tired or upset or seeking for solace, visit my blog- Inspiron
http://sumonsdb.blogspot.com/
ബൂലോകകവിതയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഭാവുകങ്ങള്‍.
പ്രിയപ്പെട്ട ബൂലോകകവിതാ പ്രവര്‍ത്തകരേ,
ബൂലോകകവിതയുടെ നൂറാമത് പോസ്റ്റിന് ഡി.സി ബുക്സിന്റെ ആശംസകള്‍. കാമ്പുള്ള കവിതകളെ സ്നേഹിക്കുന്നവര്‍ എന്നും ബൂലോകകവിതയോടൊപ്പമുണ്ടാകും.കവിതകളെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ ബൂലോകകവിതയ്ക്ക് ബൂലോകരുടെയിടയില് സവിശേഷ ഇടമുണ്ട്്.
ഡി.സി.ബുക്സും ബൂലോകത്തേക്ക് കടക്കുകയാണ്. ഡ്.സി.ബുക്സ് വാര്‍ത്തകള്‍ പുതിയ പുസ്തകങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നിരൂപണങ്ങള്‍ എഴുത്തുകാരുമായുള്ള സംവാദങ്ങള്‍ ഇങ്ങനെ വളരെ സജീവമാക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളോടൊപ്പമുണ്ടാകുമല്ലോ..ഞങ്ങളുടെ വിലാസം-www.dcbooks.com/blog
എല്ലാവര്ക്കും നന്ദി ഒരായിരം നന്ദി
Ashamsakal!
അരാജകവാദികള് കവിതയെഴുതുമോ?
എഴുതിയാല്‍ പ്രസിദ്ധീകരിക്കുമോ?
ശേഷം കമന്റുകള്‍ക്കായി മിഴിച്ച് നോക്കുമോ?
ആശംസകൾ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ