കറക്ട് മൂന്ന് മിനുട്ടായി,
മൂളി വിളിച്ച് വലത് തുടയില്‍
വന്നിരുന്നിട്ട്.
സൂചിമുനകളാല്‍ ആഴത്തില്‍
ഉറവുകള്‍ കണ്ടെത്തിയോ
ഊറ്റിയെടുത്ത് ലാര്‍വകളെ
പടര്‍ത്തിയോ
ഒരു ചൊറിച്ചില്‍ പായുന്നുണ്ട്
മുന്നേ ആരുടെ അടുത്ത് പോയി
ആണോ, പെണ്ണോ ,
കറുത്തതോ, വെളുത്തതോ
ആര്‍ക്കറിയാം
അതു വല്ലതും നോക്കാറുണ്ടോ
എല്ലാ കളറും നിനക്ക് ചുവപ്പല്ലേ
വാതില്‍ തുറന്നിട്ടിരിക്കുന്നു
ഞാന്‍ ഉറങ്ങുകയാണ്
വയറു നിറയുമ്പോള്‍ പൊയ്ക്കോളൂ
ഇനിയും അലഞ്ഞു തിരിയാതെ
നേരേ വീട്ടില്‍ ചെല്ലുക
വാതില്‍ തുറന്ന് കിടക്കുന്നുവെന്നും
ഉറങ്ങിയെന്നും പറയുക
3 അഭിപ്രായങ്ങൾ:
മാഷേ... ഡെങ്കി, ചിക്കുന്‍ ഗുനിയ ഇത്യാദി ചേട്ടന്മാര്‍ കിടന്നു വിലസുമ്പോളാണോ.... വയറു നിറയുമ്പോള്‍ നീ പൊയ്ക്കോന്നൊക്കെ പറയണേ...?
എന്തായാലും നന്നായിട്ടോ...!
:)
“എല്ലാ കളറും നിനക്ക് ചുവപ്പല്ലേ”
നന്നായിരിക്കുന്നു മാഷേ.
:)
ഈ കൊച്ചിക്കാരുടെ ഒരു കാര്യം.
ദൂതും ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ