26/9/07

പൊരുള്‍

എഴുതി തെറ്റിച്ച്
ചുരുട്ടിയെറിഞ്ഞൊരു താളുപോലെ
തലയിലെ തട്ടുമ്പുറത്ത്
മാറാല തിന്നുന്നുണ്ട്
വിടര്‍ത്തപ്പെടാന്‍ കൊതിച്ച്
ഒരുരുള തലച്ചോര്‍.

നിവര്‍ത്തിയാല്‍ കാണാം
ചുളിവുകള്‍ മുറിച്ച
ലിപികള്‍ക്കിടയില്‍
തിരുത്തപ്പെടാതെപോയ
ഒരു തെറ്റ്.

തിരുത്തുവാനാകുമായിരുന്നെങ്കില്‍
ഇരുട്ടിലേയ്ക്കിങ്ങന്നെ
എറിഞ്ഞുകളയുമായിരുന്നോ
ഒരു മസ്തിഷ്കത്തിന്റെ
അബദ്ധച്ചുരുളുകളെ..!

8 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

കൊള്ളാം... നല്ല പൊരുള്‍..:)

simy nazareth പറഞ്ഞു...

ഇനീപ്പൊ അബദ്ധച്ചുരുളുകളൊക്കെ ചുരുട്ടി ബ്ലോഗിലിട്ടാ മതീട്ടോ.ബ്ലോഗിലാവുമ്പൊ പിന്നെ തിരുത്താല്ലോ.

aneeshans പറഞ്ഞു...

ഒന്നു വേറിട്ടു മാത്രം സഞ്ചരിക്കുന്ന വരികളും, കവിയും

Unknown പറഞ്ഞു...

നിവര്‍ത്തിയാല്‍ കാണാം
ചുളിവുകള്‍ മുറിച്ച
ലിപികള്‍ക്കിടയില്‍
തിരുത്തപ്പെടാതെപോയ
ഒരു തെറ്റ്

എവിടെയൊക്കെയോ നീറൂന്നു മാഷെ

വേണു venu പറഞ്ഞു...

മാഷേ, ഞാനും പൊരുളുകള്‍‍ തേടി, പൊരുളുകളറിയാതെ..

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വിശാഖ്,
താങ്കളെ ശ്രദ്ധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് വിളിച്ചു പറയുന്ന കവിതകളാണ് ഈയിടെ എഴുതിയ എല്ലാകവിതകളും.
വളരെ കുറച്ചു മാത്രം എടുത്തുകളയുവാന്‍ മാത്രമേ താങ്കളുടെ കവിതകളില്‍ ഉള്ളൂ ബാക്കിയൊക്കെയും പൊള്ളിക്കുന്നതോ വേദനിപ്പിക്കുന്നതോ ചിന്താമണ്ടലത്തെ ഭരിക്കുന്നതോ ആണ്.

മറ്റ് കവികളില്‍ കാണാത്ത വാ‍ക്കുകളിലെ സര്‍ക്കസ്സ് താങ്കള്‍ക്ക് നന്നേ ഇണങ്ങുന്ന ആ സര്‍ക്കസ്സ് വായനക്കാരന്‍റെ തലയിലേക്ക് താഴ്ന്നിറങ്ങുക തന്നെയാണ് ചെയ്യുന്നത്.

“തലയിലെ തട്ടുമ്പുറത്ത്
മാറാല തിന്നുന്നുണ്ട്
വിടര്‍ത്തപ്പെടാന്‍ കൊതിച്ച്
ഒരുരുള തലച്ചോര്‍.“

എന്ന് താങ്കള്‍ എഴുതുമ്പോള്‍ വായനക്കാരന്‍റെ മനസ്സിലെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും വേദനകള്‍ക്കും ഉലച്ചില്‍ തട്ടുന്നു എന്നു തന്നെ പറയാം.

താങ്കളുടെ കവിതകളില്‍ കാണാവുന്ന ഒരു പോരായ്മ പെട്ടെന്ന് മതിയാക്കി പോകുന്നുവോ എന്നുള്ളതാണ്. ഒരു പാട് അര്‍ത്ഥം ധ്വനിപ്പിച്ച് കരക്കടുപ്പിക്കാതെയാണൊ താങ്കള്‍ പോകുന്നതെന്ന് എനിക്ക് തോന്നുന്നു.

ചുളിവുകള്‍ മുറിച്ച ലിപികള്‍ക്കിടയില്‍ തിരുത്താന്‍ പറ്റുന്നതൊക്കെയും തിരുത്തി പുതിയ കാലത്തിനു മുമ്പേ നടക്കുവാന്‍ താങ്കള്‍ക്ക് കഴിയുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Kuzhur Wilson പറഞ്ഞു...

ന്ത്ഭ്രാ

Unknown പറഞ്ഞു...

visakh, aa oru thetaanu nammalile sariyennu enikk thonnunnu. ath thiruthiyal nammalang maarippoville? Athu vendenne enikk thonnunnulloo, nandi nalla kavitha