രണ്ട് കാളകളുണ്ടായിരുന്നിട്ടും
അപ്പന്‍ ഉപ്പൂറ്റിതേഞ്ഞ് ചത്തു.
കാളവണ്ടിയൊന്നുണ്ടായിരുന്നിട്ടും
ഞാന്‍ ചത്തത്
ചക്രശ്വാസം വലിച്ച്...
നല്ലൊരു വണ്ടിക്കാരനായിരുന്നിട്ടും
മകനെ
നാട്ടുകാര്‍
ചമ്മട്ടിക്കടിച്ചു കൊന്നു.
കഥ ഇങ്ങനെയൊക്കെയായിട്ടും
കടലാസിലൂടെ
ചക്രങ്ങള്‍
ഉരുണ്ടുകൊണ്ടേയിരിക്കുന്നു...
1 അഭിപ്രായം:
ചക്രങ്ങള്‍ ഉരുണ്ടു കൊണ്ടേ ഇരിക്കട്ടെ
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ