9/9/07

നഗ്നം

നഗ്നത ഒരു ബലക്ഷയമാണ്
നോട്ടത്തിന്റെ ഉദ്ധാരണങ്ങള്‍
‍തൊലിപ്പുറത്തെ ഉടുപ്പിലും
നടപ്പിലും കിടപ്പിലും ഉരുമ്മി
ഉള്ളിലേക്കിറങ്ങാതെ
തളര്‍ന്നു പോകുന്ന രോഗം...
പ്രണയത്തിന്റെ വാര്‍ദ്ധക്യ ലക്ഷണം..

കണ്ണുകളില്‍ പ്രണയമുണ്ടെങ്കില്‍
‍നോട്ടങ്ങള്‍ മുഴപ്പുള്ള ഉടുപ്പിലും
തെന്നി നില്‍ക്കുന്ന അടിവസ്ത്രങ്ങളിലും
തുളുമ്പുന്ന മാംസളതയിലും തടയുകയില്ല

തെളിഞ്ഞ വെള്ളത്തിലൂടെപ്രകാശം
അരിച്ചിറങ്ങുന്ന പോലെ
ആത്മാവിന്റെ കടല്‍ത്തറയിലെത്തി
പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
അത് കളമെഴുത്ത് നടത്തും...

അപ്പോള്‍ കടുപ്പമുള്ള പുറന്തോടു പൊട്ടി
വിത്തുകളില്‍ വേരു വരുമ്പോലെ
തൃഷ്ണയുടെ ഉറവകള്‍ പുറപ്പെടും...

സൂര്യന്‍ പ്രണയബദ്ധമായ കണ്ണുകളാല്‍
ഭൂമിയെ നോക്കുകയാലാവണം
പര്‍വതങ്ങള്‍ ചുരന്ന് പുഴകള്‍ സ്രവിക്കുന്നത്....

15 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

"കണ്ണുകളില്‍ പ്രണയമുണ്ടെങ്കില്‍
‍നോട്ടങ്ങള്‍ മുഴപ്പുള്ള ഉടുപ്പിലും
തെന്നി നില്‍ക്കുന്ന അടിവസ്ത്രങ്ങളിലും
തുളുമ്പുന്ന മാംസളതയിലും തടയുകയില്ല"

നന്നായിരിക്കുന്നു.
-സുല്‍

Haree പറഞ്ഞു...

സുല്‍ എടുത്തെഴുതിയതുതന്നെ എനിക്കും ഇഷ്ടമായ വരികള്‍. :)
--

ഉപാസന || Upasana പറഞ്ഞു...

കണ്ണുകളില്‍ മാത്രമല്ല പ്രണയം, മനസ്സിലും.
:)
ഉപാസന

വിഷ്ണു പ്രസാദ് പറഞ്ഞു...

സൂര്യന്‍ പ്രണയബദ്ധമായ കണ്ണുകളാല്‍
ഭൂമിയെ നോക്കുകയാലാവണം
പര്‍വതങ്ങള്‍ ചുരന്ന് പുഴകള്‍ സ്രവിക്കുന്നത്....ഈ വരികള്‍ മാത്രം മതി...

ഉറുമ്പ്‌ /ANT പറഞ്ഞു...

:)

ശെഫി പറഞ്ഞു...

നന്നായിരിക്കുന്നു.

K.P.Sukumaran പറഞ്ഞു...

കണ്ണുകളില്‍ പ്രണയമുണ്ടെങ്കില്‍
‍നോട്ടങ്ങള്‍ മുഴപ്പുള്ള ഉടുപ്പിലും
തെന്നി നില്‍ക്കുന്ന അടിവസ്ത്രങ്ങളിലും
തുളുമ്പുന്ന മാംസളതയിലും തടയുകയില്ല"

പുതിയ കാലത്തിന്റെ പുതുകവിത ..
ഇതിവിടെ പോസ്റ്റിയതിന് ആയിരം നന്ദി ..
എനിക്ക് വായിച്ചപ്പോള്‍ രോമാഞ്ചകഞ്ചുകമായി ..ഒരു ദ്രൌപതിടച്ച് ....

vimathan പറഞ്ഞു...

സനാതനന്‍, കവിത ഇഷ്ടമായി. വിഷ്ണു മാഷ് സൂചിപ്പിച്ചത് പോലെ അവസാനത്തെ വരികള്‍ ഗംഭീരമായി.

ശ്രീ പറഞ്ഞു...

നന്നായിരിക്കുന്നു മാഷെ
:)

shams പറഞ്ഞു...

നന്നായിരിക്കുന്നു , സനാതനന്‍ .

R. പറഞ്ഞു...

തെളിഞ്ഞ വെള്ളത്തിലൂടെപ്രകാശം
അരിച്ചിറങ്ങുന്ന പോലെ
ആത്മാവിന്റെ കടല്‍ത്തറയിലെത്തി
പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
അത് കളമെഴുത്ത് നടത്തും...


പ്രിയപ്പെട്ട വരികള്‍. :-)

Pramod.KM പറഞ്ഞു...

കവിതയില്‍ വടിവൊത്ത നഗ്നത:)

വേണു venu പറഞ്ഞു...

ഏറ്റവും ഇഷ്ടമായതു്.
സൂര്യന്‍ പ്രണയബദ്ധമായ കണ്ണുകളാല്‍
ഭൂമിയെ നോക്കുകയാലാവണം
പര്‍വതങ്ങള്‍ ചുരന്ന് പുഴകള്‍ സ്രവിക്കുന്നത്....

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

സൂര്യന്‍ പ്രണയബദ്ധമായ കണ്ണുകളാല്‍
ഭൂമിയെ നോക്കുകയാലാവണം
പര്‍വതങ്ങള്‍ ചുരന്ന് പുഴകള്‍ സ്രവിക്കുന്നത്....


ചില വരികളിങ്ങനെയാണ്
ഒറ്റവായനയില്‍ മനസിലോട്ടിപ്പോകും