3/9/07

കുളിദോഷം

വാസന സോപ്പും
ഇളം ചൂടുവെള്ളവും...

വിസ്തരിച്ച്‌ കുളിച്ചു.

പുറത്തിറങ്ങവേ
കണ്ടു മഞ്ഞിച്ചു,
തുറിച്ചുനോക്കുന്ന
ഉച്ചവെയില്‍.

രോമകൂപങ്ങളില്‍
‍ജാള്യത്തിന്നുറപൊട്ടി
ലജ്ജയില്‍ നനഞ്ഞാകെ
നഗ്നനായി.

അന്നറിഞ്ഞു ഞാന്‍
‍ആയുസ്സാര്‍ജിക്കുന്ന
അഴുക്കിന്റെ ആടകളെ
അഴിച്ചെറിയുന്നതെത്ര
അപകടമാണെന്ന്.

8 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

അഴുക്കൊരു പടച്ചട്ടയാണ്.
നമ്മളെ വെളിപ്പെടുത്താതെ
കാക്കുന്നത്.

“കുളിദോഷം”

വിഷ്ണു പ്രസാദ് പറഞ്ഞു...

കുളിക്കരുത്...:)

Sanal Kumar Sasidharan പറഞ്ഞു...

കൊള്ളാം.
കുളിക്കരുതെന്നല്ല കുളിക്കുകയേ അരുത്
അല്ലേ :)

Ajith Polakulath പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Ajith Polakulath പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sanal Kumar Sasidharan പറഞ്ഞു...

ഇതെന്താ മുസിരിസ്...
ഇവിടെ എന്താ പ്രശ്നം..
പറഞ്ഞതൊന്നും മനസിലായുമില്ല..
എന്താ പ്രശ്നം..

Ajith Polakulath പറഞ്ഞു...

അന്നറിഞ്ഞു ഞാന്‍
‍ആയുസ്സാര്‍ജിക്കുന്ന
അഴുക്കിന്റെ ആടകളെ
അഴിച്ചെറിയുന്നതെത്ര
അപകടമാണെന്ന്.

നല്ല വരികള്‍:

എനിക്കിഷ്ടമായി

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണുവിനും സനാതനനും മുസിരിസിനും നന്ദി.