20/8/07

കേഴളം

കേഴളം

മടവീഴാതെ പാടം കാക്കാന്
മറുതാച്ചിക്കു വെള്ളനേദ്യം
പഞ്ഞമാസപ്പുല്ച്ചാടിക്ക്
കട്ടുറുമ്പിന്റെ വട്ടിപ്പണം
വരമ്പത്ത് വയല്ക്കണ്ണിപ്പൂ
വാച്ചാലില് പരലിണ
പെരുക്കനീറ്റില് കരിഞ്ചേര
അള മുട്ടിക്കാതെയമ്മിണി
തടത്തില് തിരിനീട്ടി മാണം
വാഴയ്ക്കുണ്ടോ നാണം
കളം തൂറ്ത്തു പതം വാങ്ങി
കടം തീറ്ത്ത് കരുമാടിപ്പൂരം.

കരിനിലം കട്ടക്കളം
റിസോറ്ട്ടില് വാല്മാക്രി
ഹൌസ്ബോട്ടില് നതോന്നത
നെറികെട്ട മണ്ണിനും
പെണ്ണിനും പെയ്ത്ത്.

ചിറകറ്റ മഴപ്പാറ്റ
കുന്നുമ്മച്ചിറ താണ്ടി
പൂക്കൈതപ്പുഴ നീന്തി
അഴിതേടിയാഴി തേടി
അഴിയാ പൊന്നഴിയാ
അഴിപൊഴി കേഴളം.

2 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

നന്ന് നാവുകുഴഞ്ഞ വിളി.

അജ്ഞാതന്‍ പറഞ്ഞു...

വഴരെ നന്നാഴിട്ടുണ്‍ട്....
ബൂലോകത്തിതാദ്യം..അവസാനവും