ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്
പത്തായത്തില്ക്കേറി ഒളിച്ചതും.
‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.
ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പു വിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.
ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്
കാട്ടില്‍പ്പോയി ഒളിച്ചതും.
‘കമ്മൂണിസം അറബിക്കടലില്‍ ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.
കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍
27 അഭിപ്രായങ്ങൾ:
ഒരു അമ്മമ്മപക്ഷ കവിത.:)
ഠോ..[ശ്..ശ്...തേങ്ങ, ആരേലും ഉണര്‍ന്നോ ആവോ;)]
“ഞാനൊന്ന്വറിഞ്ഞില്ലപ്പാ“ എന്ന് പറഞ്ഞിട്ട് പോകാന്‍ പറ്റിലല്ലോ...;) ശരിയാണ് ജന്മിത്തവും ജന്മിയും തുലഞ്ഞ രീതി.
ലസ്റ്റ് പാരഗ്രാഫ് നന്നായി ഇഷ്ടായി...
pramode......annu njaan paranjille......mashoru buji thanne...
wow...enna kidilan varikal
നന്നായിരിക്കുന്നു പ്രമോദ്.... കവിത.
ജന്മിത്തവും കമ്മ്യൂണിസവും തകര്‍ന്നുകഴിയുമ്പോള്‍ അമ്മപക്ഷത്തേക്ക് ചായാം. അതും തകരുമ്പോള്‍ അടുത്ത പക്ഷം തേടേണ്ടിവരും. കവിത നീട്ടാതെ അവിടെ നിര്‍ത്തിയത് നന്നായി. വളരെ നന്നായിട്ട് എഴുതിയിരിക്കുന്നു പ്രമോദ്.
മുത്തച്ഛന് പത്തായത്തിലൊളിച്ചു, അച്ഛന് കാട്ടിലൊളിച്ചു, പ്രമോദ് കൊറിയയിലും.
ഇടക്കിടക്ക് ഇവിടെ വന്ന് കവിത നന്നായിരുന്നു എന്ന് പറഞ്ഞോണ്ടിരിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ട്!. അത് കൊണ്ട് ഇത്തവണ മാറ്റിപറയട്ടെ- അതീവ ഗംഭീരന്‍ രചന! :)
‘കല’ യിലെ കലയായി കവിതമാറുമ്പോള്.നന്നായി പ്രമോദു്.:)
>കഥ തീറ്ന്നപ്പോള്
>ഉമ്മവച്ചു,ഞാന്‍
>അമ്മമ്മയുടെ നെറ്റിയിലെ
>ഇടത്തേയും വലത്തേയും
>മുറിവുണങ്ങിയ കലകളില്‍.
ഞാനും!
ഈ കവിത കൊറച്ചും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നത് തെറ്റാണൊ?
ഈ കവിത കൊറച്ചും കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാനെങ്ങനെ രക്ഷപ്പെടും?:)
അവിടെ നിറ്ത്തിയത് നന്നായെന്ന് ഒരാള്‍.കൊറച്ചുകൂടി ആവാമെന്ന് മറ്റൊരാള്‍.:)
വായിച്ച എല്ലാവറ്ക്കും നന്ദി.:)
പണിയെടുക്കാനറിയാതെ
പറമ്പു വിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.
good one, എല്ലാ മേഖലകളിലേയ്ക്കും അര്‍ത്ഥം ചീറ്റുന്ന വരികള്‍..
കഥ തീറ്ന്നപ്പോള്
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
സ്റ്റൈലന്‍.
ഒരു കാലത്തെ അങ്ങന്നെ കവിതയില്‍ എടുത്തുവെച്ചതിന്റെ വിരുത്...
എനിക്കിഷ്ടമില്ലൊരമ്മയുടെയും നെറ്റിയില്‍ മുറിവുണ്ടാക്കുന്ന പ്രത്യയശാസ്ത്രങ്ങളെ!
യഥാര്‍ത്ഥ കമ്മുണിസം എഴുതിവച്ചു അല്ലെ പ്രമോദേ,
ഞാനും കരീം മാഷു പറഞ്ഞപോലെ
വിശ്വസിക്കില്ല ഞാനീ
-യമ്മയെ നോവിക്കും
പ്രത്യശാസ്ത്രങ്ങളേ!!!
കമ്മ്യൂണിസം അറബികടലും കടന്ന് പോയെന്ന് തോന്നുന്നു പ്രമോദേ.. കലകള്‍ മാത്രം ബാക്കി വെച്ച്
ഇവിടെ നന്നായിരിക്കുന്നു എന്നു പറഞ്ഞ് പോയ ചിത്രകാരന്റെ ഉപബോധത്തില്നിന്നും ഇന്നലെയും, മിനിഞ്ഞാന്നും ഒരു നീറ്റല്‍.
കലയിലെ പ്രതിലോമമായ അടിയൊഴുക്ക് എന്തേ ശ്രദ്ധിച്ചില്ല എന്ന് മനസ്സ്ക്ഷിയുടെ ചോദ്യം...
പ്രമോദിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വീണ്ടും ചിത്രകാരനെ ഇവിടെ വരുത്തിയിരിക്കുന്നു.
പ്രിയ പ്രമോദ്,
നമ്മളും, നമ്മുടെ അമ്മ-അമ്മൂമ്മമാരും അനുഭവിച്ച വേദന വേദന തന്നെയാണ് തര്‍ക്കമില്ല. പക്ഷേ നമ്മുടെ ചോരയില്പ്പോലും അവന്റെ വിയര്‍പ്പാണുള്ളത്. നമുക്കുള്ളതെല്ലാം അവന്റെ കരളില്‍നിന്നും നാം മാന്തിയെടുത്ത് തലയില്‍ ചൂടിയ മാണിക്ക്യക്കല്ലുകളാണ്.
അവന്റെ ആ നഷ്റ്റത്തെക്കുറിച്ച് ബോധമുണ്ടാകുംബോളാണ്.
നമ്മുടെ അമ്മമ്മയുടെ നെറ്റിയിലെ ചെറിയോരു കല നിസ്സാരമായി തീരുന്നത്.
അവനു തിരിച്ചുകൊടുക്കേണ്ട നമ്മുടെ കൈവശ സ്വത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ആ കല. ആ കലയെ ജന്മിത്വത്തെ വിശുദ്ധമാക്കാന്‍ ഉപയോഗിക്കാതിരിക്കുക.
ക്ഷേമാശംസകളോടെ
സസ്നേഹം... ചിത്രകാരന്.
പ്രിയചിത്രകാരാ...
ഞാന്‍ ‘അമ്മമ്മപക്ഷ’ കവിത എന്നാണ് ഇതിന്റെ ആദ്യകമന്റില് പറഞ്ഞത്.ഇതില്‍ എവിടെയാണ് പ്രതിലോമകരമായ ആശയം എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.:)
ജന്മിയായ തന്റെ ഏട്ടന്റ്റെ നേത്രൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ അറിഞ്ഞില്ല എന്നാണ് കവിതയിലെ അമ്മമ്മ പറയുന്നത്.അതു പോലെ തന്നെ അടിയന്തിരാവസ്ഥക്കാലത്തെ മകന്റെ വിപ്ലവപ്രവറ്ത്തനങ്ങളെകുറിച്ചും അറിഞ്ഞില്ല ഈ അമ്മമ്മ.പക്ഷെ 2 സമയത്തും ഏറു കിട്ടി എന്നത് മാത്രമാണ് ആ സ്ത്രീ അറിഞ്ഞത്.
ഈ കഥ തന്റ്റെ ചെറുമകനോട് പറയുന്നു.
അവനപ്പോള്‍ കലകളില്‍ ഉമ്മവെക്കുന്നു.ഇവിടെ എവിടെയാണ് ജന്മിത്തത്തെയോ കമ്യൂണിസത്തെയോ വിശുദ്ധമാക്കുന്നത്?
കഥ പറയുന്ന അമ്മമ്മയോട് എന്റെ പ്രത്യയശാസ്ത്രം പ്രസംഗിക്കണമായിരുന്നോ?.
അമ്മമ്മയോട് പ്രത്യയ ശാസ്ത്രം പ്രസംഗിക്കണമെന്ന് ചിത്രകാരന് ഒരിക്കലും പറയില്ല.
കവിത അമ്മമ്മയോടുള്ളതല്ലല്ലോ.. മനുഷ്യനോടുള്ളതല്ലേ ?...
മനുഷ്യനൊട് ഒരു കാര്യം പറയുംബോള് കവിയുടെ സ്ഥനം വളരെ പ്രധാനമാണ് (കവിതക്കു മഹത്വമുണ്ടാക്കുന്നത് ആ സ്ഥാനമാണെന്ന് ചിത്രകാരന് വിശ്വസിക്കുന്നു. ചിത്രകാരന്റെ മാത്രം വിശ്വാസമാകാം അത്. മറ്റുള്ളവര്‍ക്ക് അത് സ്വീകാര്യമാകണമെന്നില്ല.)
സസ്നേഹം :)
പ്രിയപ്പെട്ട ചിത്രകാരാ നിങ്ങള്‍ക്ക് നല്ല ഹൃദയമുള്ള രണ്ട് കണ്ണുണ്ടല്ലോ പിന്നെ അതിന്റെ മുകളിലെന്തിനാ വെറുതേ കുറേ കണ്ണടകള്‍ ?
പ്രിയ ചിത്രകാരാ..കവിയുടെ സ്ഥാനം പ്രധാനം തന്നെ.ഈ കവിതയില്‍ ‘ഞാന്‍’ എന്ന കഥാപാത്രം ഒരു സ്നേഹമുള്ള ചെറുമകനാണ്.അമ്മമ്മയോടുള്ള ഈ കഥാപാത്രത്തിന്റെ സ്നേഹം കമ്യൂണിക്കേറ്റ് ചെയ്യുന്നില്ലേ ചിത്രകാരാ?:)
സനാതനന് പറഞ്ഞപോലെ ഹൃദയമുള്ള കണ്ണുകൊണ്ട് നോക്കിയാല്‍ ആ സ്നേഹം കാണാം.
കഥ തീറ്ന്നപ്പോള്
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
നല്ല കവിത! പതിവുപോലെ വേറിട്ട പ്രമേയം!!
മുന്‍പു പറഞ്ഞിട്ടുള്ളതാണ് പ്രമോദിന്റെ കവിതകളീല്‍ ശക്തിയും സൌന്ദര്യവുമായി വരുന്ന നാട്ടുമൊഴികളെക്കുറിച്ച്.
നടപ്പുദീനം വന്ന് ആളൊഴിഞ്ഞ വീട്ടിലേയ്ക്ക് നവവധുവായി വന്ന അമ്മൂമ്മയെ ഓര്‍മ്മ വന്നു. എപ്പോഴും പറയുമായിരുന്നു അച്ഛാച്ഛനൊഴികെ എല്ലാവരും മരിച്ചുപോയ വീടിനെക്കുറിച്ച്,പിന്നെ ഒരുപാട് പഴങ്കഥകളും കവിതകളും.
സ്നേഹത്തിന്റെ അത്തരം ഓര്‍മ്മകള്‍ ഇങ്ങനെയൊക്കെ പുതുക്കപ്പെടട്ടെ.
വളരെ നന്നായിട്ടുണ്ട് പ്രമോദ്.
വായിച്ചിട്ട് സങ്കടം വന്നു.
"ഞാനൊന്ന്വറിഞ്ഞില്ലപ്പാ.." എന്നത് ശരിക്കും ചെവിയില്‍ മുഴങ്ങുന്നതു പോലെ.
അമ്മമ്മയ്ക്ക് എന്റെയും ഒരുമ്മ. ഒപ്പം ഒന്ന് കുഞ്ഞിമോനും...
പ്രമോദേ,ഈ കവിതയും ഹൃദ്യമായി!
Dear Pramod,
Kaviyeyum Kavithayem pandethanne hridayathodu cherthu vachirunnu. malayalam fond kaivittupoyi..athukondanu ithuvare comment idathirunnathu..
orupaadu snehathode
Vinod (mukkutti)
കല കണ്ട എല്ലാവര്ക്കും നന്ദി.:)
നന്നായിട്ടുണ്ട് പ്രമോദ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ