ഒരിക്കല്‍ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്കൂളില്‍ വന്നു
കഥയില്‍ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു
ക്ലാസ് മുറിയും, സ്റ്റാഫ് റൂമും
അസംബ്ലി ഗ്രൌണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികള്‍
ഒന്നാമത്തെ അടിയില്‍
കുട്ടികളുടെ ഹ്യദയങ്ങള്‍
രണ്ടാമത്തെ അടിയില്‍
കുട്ടികളുടെ തലകള്‍
മൂന്നാമത്തേതിനെവിടെ
വാമനന്‍
ഒറ്റക്കാലില്‍ നില്‍ക്കുകയാണു
മാഷ് പാതാളത്തിലേക്ക്
പൊയ്ക്കോളൂ
കുട്ടികള്‍
പറഞ്ഞു
12 അഭിപ്രായങ്ങൾ:
ഇത്തവണ കുഞ്ഞുണ്ണിമാഷില്ല. അടുത്ത തവണ ആരൊക്കെ കാണും
അടുത്ത തവണയും നീ ഉണ്ടാവും... :)
ആ ആര്‍ക്കറിയാം, ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പോലെയല്ലേ മാഷേ എല്ലാവരും; എപ്പോ വേണേലും പൊട്ടാം...
കൊള്ളാം വില്‍സാ!
ഓണാശംസകള്‍!
കുഴൂര്‍ വിത്സണ്‍,
നമ്മുടെ തല ചവിട്ടാന്‍ ചോദിക്കുന്ന ആരേയും പാതാളത്തിലേക്കാണ് വഴി ചൂണ്ടിക്കാണിച്ചു യാത്രയാക്കേണ്ടത്.
താങ്കള്‍ക്ക് ചിത്രകാരന്റെ ഓണാശംസകള്‍ !!!
എന്തോ ഒരു വൈരുദ്ധ്യം തോന്നുന്നു.
“ക്ലാസ് മുറിയും, സ്റ്റാഫ് റൂമും
അസംബ്ലി ഗ്രൌണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികള്‍“
പക്ഷേ മാഷ് അളക്കുന്നതോ
“ഒന്നാമത്തെ അടിയില്‍
കുട്ടികളുടെ ഹ്യദയങ്ങള്‍
രണ്ടാമത്തെ അടിയില്‍
കുട്ടികളുടെ തലകള്‍
മൂന്നാമത്തേതിനെവിടെ“
കുട്ടികളെ സംബന്ധിച്ച് മൂന്നാമത്തേത് -തികച്ചും ഭൌതികമായതെങ്കിലും കുട്ടികളുടെ കണ്ണില്‍ അസംബ്ലിഗ്രൌണ്ടെങ്കിലും ആത്മാവിന്റെ ഭാഗം തന്നെയല്ലേ- ഇപ്പോഴും അളന്നെടുക്കപ്പെടാതെ കിടക്കുകയല്ലേ.എന്തുകൊണ്ടവര്‍ അതില്‍ കാലുവച്ചുകൊള്ളാന്‍ പറഞ്ഞില്ല...വല്ലത്തൊരു കൃത്രിമത്തം തോന്നുന്നു.കൂഴൂരിന്റെ മറ്റ് കവിതകളുമായി താരതമ്യം ചെയ്യാന്‍ തോന്നുന്നേയില്ല.
കുഞ്ഞുണ്ണി മാഷിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.
(ഇത് എന്റെ മാത്രം-അറിവില്ലായ്മയുടെ-അഭിപ്രായമാണ് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം)
വിത്സണ്‍
മഹാബലിമാരും വാമനന്‍മാരും
പരസ്പരം സ്ഥാനങ്ങള്‍ വെച്ചുമാറിക്കളിക്കുമ്പോള്‍
ആരെയാണ് വരവേല്‍ക്കേണ്ടത്?
ചവുട്ടിത്താഴ്ത്തേണ്ടത്?
‘ഒന്നു പോലെ‘യാകുന്നത് നമ്മളൊക്കെത്തന്നെയാണ്.
കവിത അര്‍ത്ഥഗര്‍ഭം.
ആശംസകളോടെ
ഒരു നൂറോണം ആഘോഷിക്കാനും ഉണ്ണാനും താങ്കളും ഞങ്ങളും ഇവിടെയുണ്ടാവട്ടെ എന്നാശിച്ചുകൊണ്ട്, ഓണാശംസകള്‍ നേരുന്നു, താങ്കള്‍ക്കും കുടുംബത്തിനും...
എനിക്കും പേടിയാണല്ലോ കവികളെ... കുഞ്ഞുണ്ണിമാഷന്മാരെ...
സ്വസ്ഥതകെടുത്തുന്ന വര്‍ഗം !!!
ചങ്ങമ്പുഴയായിരുന്നു മെച്ചം.. പാടിയും കേട്ടും ഉറങ്ങാന്‍ :)
നല്ല ഓണക്കവിത. നന്നായിട്ടുണ്ട്.
വില്‍സണ്‍ ചേട്ടാ......ഓണാശംസകള്‍
പ്രവസഭൂമിയില്‍ ഒരോണക്കാലം
ഇന്നും ഹോട്ടലില്‍ തന്നെ...
ഓണസമ്മാനമായ് നല്‍കിയ ഈ കവിത
വളരെ ഇഷ്ടമായ്.....നന്ദി
നന്‍മകള്‍ നേരുന്നു.
ഹഹാ....
അത് അന്തക്കാലം ഇത് ഇന്തക്കാലം ..അല്ലേ..
നന്നായിരിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ