പുറപ്പെട്ട് പോകാം
തളിരിട്ട് നില്ക്കും
കിനാക്കളിന്‍
തോട്ടത്തിലേയ്ക്ക്
ഇവിടെ പൊഴിഞ്ഞ
ഋതുക്കളും സ്വപ്നങ്ങളും
കാലില്‍ പതിയ്ക്കും മുന്നേ
പുറപ്പെട്ട് പോകാം
ഇല്ലയിനിയിവിടെയൊന്നും
പാറ്റിക്കൊഴിക്കാനും
കണക്കെടുപ്പിന്‍ ശേഷം
ശിഷ്ടം ഗണിക്കാനും
എഴുതാനിടമില്ല കടലാസില്‍ ,
മഷി തീര്‍ ന്നപേനയും ഉപേക്ഷിക്കാം
പുറപ്പാടിന്‍ പുസ്തകം
പുതുതായ് തുടങ്ങാം
പാഴായ ജന്മങ്ങള്‍
മറവിയിലേയ്ക്കെറിയാം
പതിറ്റാണ്ടിന്‍ നോവുകള്‍
തലോടിയുറക്കാം ...
1 അഭിപ്രായം:
"പുറപ്പാട്"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ