അര്‍ദ്ധരാത്രിയില്‍ വിളിച്ചുണര്‍ത്തി
പട്ടിണിവിളമ്പിയ ജനതക്ക്അറുപതിന്റെ നര.
പല്ലുകൊഴിഞ്ഞവന്‍ സ്വപ്നം കണ്ട
വില്ലുകുലച്ചവന്റെ വിശുദ്ധരാജ്യത്തിന്
കയ്പ്പുനീരിന്റെ ഷഷ്ഠി സദ്യ.
തെരുവിലിപ്പൊഴും വറ്റാത്ത
നിലവിളിയുടെ കിണറുകള്‍...
കൊടികളില്‍ നിന്നുമിറങ്ങി
കൊട്ടാരഭിത്തികള്‍ തേടി
മാര്‍ച്ചുചെയ്യും നിറങ്ങള്‍.....
തേഞ്ഞുപോയ ചെരുപ്പുകള്‍പോലെ
വലിച്ചെറിഞ്ഞ ആദര്‍ശത്തിന്റെ ചവറ്റുകൂനകള്‍....
അയല്‍വാസിതന്‍ നെഞ്ചളവൊപ്പിച്ച്
രാകിവയ്ക്കുന്ന വിദ്വേഷങ്ങള്‍..
നീട്ടിവയ്ക്കലിന്റെ കോടതിമുകളിലും
കാത്തിരുപ്പിന്റെ സര്‍ക്കാരാപ്പീസിലും
മരണം ചീട്ടെഴുതുന്നൊരാതുരാലയത്തിലും
ഒടിഞ്ഞുകുത്തിയ സ്വാതന്ത്ര്യത്തിന്റെപ്രാവുകള്‍......
നിലച്ചിട്ടില്ലല്ലോ ഇപ്പൊഴും
പിറന്നാള്‍ ദിനത്തിലെ ആചാരവെടികള്‍
അതിര്‍ത്തിയില്‍.....
13 അഭിപ്രായങ്ങൾ:
അര്‍ദ്ധരാത്രിയില്‍ വിളിച്ചുണര്‍ത്തി
പട്ടിണിവിളമ്പിയ ജനതക്ക്അറുപതിന്റെ നര.
എന്റെ കന്നിക്കവിത ബൂലൊകകവിതയില്‍..
wonderful and different as usual...
രചന നന്നായിട്ടുണ്ടെങ്കിലും കവിയുടെയത്ര നിരാശ ഇല്ലാത്തത്തിനാലും പ്രതീക്ഷയുള്ളതിനാലും ആശയം ഇഷ്ടമായില്ല.
നന്നായിട്ടുണ്ട്.
അവസരോചിതമായി.
തേഞ്ഞുപോയ ചെരുപ്പുകള്‍പോലെ
വലിച്ചെറിഞ്ഞ ആദര്‍ശത്തിന്റെ ചവറ്റുകൂനകള്‍....
കണ്ണൂസേ ,
ആത്മഹത്യാ സെല്ലിലേക്കുള്ള ഫോണ്‍വിളിയായി കണ്ടാല്‍മതി ഈ കവിതയെ.കേള്‍ക്കട്ടെ പ്രതീക്ഷകള്‍ :)
sanal..
kavithayute acid kannil veenappOL chutum moovarNNam..
congrats....vedana pankitunnu
സനാതനന്‍ മാഷെ, തിളയ്ക്കുന്ന ഈയദ്രാവകം കുടിച്ച് ദാഹം മാറ്റുന്ന നാറാണത്ത് ഭ്രാന്തണ്റ്റെ അവസ്ഥ ആണു വായിച്ചപ്പോള്‍ തോന്നിയത്.
വെട്ടിത്തിളയ്ക്കുന്ന രോഷം, ആരാണു തെറ്റുകാര്‍, മനുഷ്യനോ, വ്യവസ്ഥിതിയോ, വ്യവഹാരങ്ങളോ?
മനോഹരമായിരിക്കുന്നു കവിത.
നമുക്ക് എല്ലാം ആഘോഷങ്ങളാണ്. അന്യന്റെ ദുഖവും നശിക്കുന്ന നമ്മുടെ ഭാവിപോലും അഘോഷിക്കപ്പെടുന്നു. ഉത്തരവാദിത്വങ്ങളറിയാതെ ഹ്രസ്വദൃഷ്ടി ബാധിച്ച ബോധംകൊണ്ട് നോക്കുംബോള്‍ മിമിക്രിയും,വളിപ്പും,സീരിയലും,മസാലസിനിമയും,ഷോപ്പിങ്ങും,കൊച്ചുവര്‍ത്തമാനവും ഒരു പ്രപഞ്ചമായി നമുക്കു ലഹരിപകരുന്നു. അതിനപ്പുറത്തേക്കു നോക്കുന്നവരെല്ലാം സമാധാനം നശിപ്പിക്കുന്ന പിശാചിന്റെ മക്കള്‍.
സൂര്യനെ ഭയക്കുന്നവര്‍ക്ക് എന്ത് സൂര്യോദയം... സനാതനാ. ഇവര്‍ക്കുവേണ്ടത് രാത്രിയെ അലങ്കരിക്കുന്ന മിന്നാമിനുങ്ങിന്റെ കാല്‍പ്പനിക വെളിച്ചം മാത്രം !!!
ഇവരെ പ്രകാശത്തിന് അഭിമുഖമാക്കാന്‍ നീണ്ട മനശ്ശാസ്ത്രചികില്‍ത്സതന്നെ വേണ്ടിവരും.
ആവലാതികളുടെ ഈ പകറ്ത്തിവെപ്പ് നന്നായി.:)
ഒരു സ്വാതന്ത്യദിനം കൂടി അങ്ങനെ കടന്നുപോകുന്നു.
അടി എന്ന കവിത ഞാന്‍ എഴുതിയത് ഇന്ത്യയുടെ 56-ആം സ്വാതന്ത്ര്യ ദിനത്തിനായിരുന്നു.
പ്രമോദ്
താങ്കളുടെ -അടി- വൈകിവായിച്ച വേദനയാണ്.ഒരുപക്ഷേ ഇത്രയും വൈകിയില്ലായിരുന്നെങ്കില്‍ ഇത്രയും ലഹരികിട്ടുമായിരുന്നില്ല.നല്ല കവിത
പ്രിയ സ്നേഹിത
ശന്തിയും സമാധാനവും നിറഞ സ്വാതന്ത്ര്യദിനാശംസകള്‍
നന്‍മകള്‍ നേരുന്നു.
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ