3/7/07

പന്ത്രണ്ട് വയസ്സാണ് കവിതയ്ക്ക്...

ഹരിതകത്തില്‍ വന്ന അഭിരാമിയുടെ കവിതകള്‍ കണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ തരിച്ചിരുന്നു.ഒരു പന്ത്രണ്ട് വയസ്സുകാരിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഭാഷയൊന്നുമല്ല അവളുടെ കവിത ആര്‍ജ്ജിച്ചിരിക്കുന്നത്.സമകാലിക യുവ കവികളുടെ കവിതകള്‍ക്കൊപ്പം നില്‍ക്കാവുന്ന രചനകള്‍.എന്തു പറയേണ്ടൂ...മോഹനകൃഷണന്റെയും കുഴൂരിന്റെയുമൊക്കെ സ്കൂള്‍ കവിതകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാവും.ഇനി അഭിരാമിയുടെ കവിതകള്‍ ഒന്നു വായിച്ചു നോക്കൂ.

11 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വിഷ്ണുമാഷേ..
താങ്കള്‍ പറഞ്ഞത് ശരിയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അഭിരാമിയുടെ കവിതകള്‍ ഞാന്‍ വായിച്ചിരിന്നു.
ആ വാക്കുകളിലെ ചന്തവും പ്രയോഗരീതിയും ആശയ സമ്പുഷ്ടതയും കണ്ട് തരിച്ചിരിക്കുകയും മനസ്സുകൊണ്ട് പറയുകയും ചെയ്തു ദാ നമുക്ക് കാഴചയുള്ള ഒരു കവയിത്രിയെ കിട്ടിയിരിക്കുന്നുവെന്ന്.

അതെ മാഷേ നമുക്ക് കാഴ്ചയുള്ള ഒരു കവയിത്രിയെ കിട്ടിയിരിക്കുന്നു. ഈ ലോകത്തിന്‍ റെ കാഴ്ച കാണാന്‍. നമ്മെ കാണിക്കാന്‍.
സ്നേഹത്തോടെ
ഇരിങ്ങല്‍

അജ്ഞാതന്‍ പറഞ്ഞു...

‘സൈലന്‍സൊക്കെ ഗംഭീര കവിത’

ചില നേരത്ത്.. പറഞ്ഞു...

സുനില്‍ സലാമിന്റെ ‘ഗര്‍ത്തം’ വായിക്കാനാണ് ഹരിതകം തുറന്നത്.
അഭിരാമിയെ ഗംഭീരമായി പരിചയപ്പെടുത്തിയിരിക്കുന്ന ലേഖനം വായിച്ചാണ് കവിത വായിച്ചത്, ‘കിടാവിന്റെ കരച്ചില്‍’ പോലുള്ള കവിതകളിലെ സൌന്ദര്യമാണ് അഭിരാമിയിലെ വലുപ്പത്തെ വലുതാക്കുന്നത്.
കൊച്ചുകവയത്രിയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും.

ഗുപ്തന്‍ പറഞ്ഞു...

വിഷ്ണുമാഷേ.... അഭിരാമിയെ പരിചയപ്പെടുത്തിയതിനു നന്ദി... ഞാന്‍ അന്തം‌വിട്ടിരിക്കുന്നു....@-)

Anuraj പറഞ്ഞു...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

Kuzhur Wilson പറഞ്ഞു...

അഭിരാമിയുടെ കവിതയ്ക്കു കണ്ണ് തട്ടാതിരുന്നാല്‍ മതിയെന്ന പ്രാത്ഥന.

Ajith Polakulath പറഞ്ഞു...

അതെ ഞാനും കുഴൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നു... കണ്ണു തട്ടരുതേ..

എനിക്കിഷ്ടമായ കവിത
‘കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്’

ഈ കുഞ്ഞനിയത്തി അഭിരാമിക്ക് എല്ലാവിധ ആശംസകളും നേരുന്നു..

അനിലൻ പറഞ്ഞു...

വാത്സല്യം കൊണ്ട് മിണ്ടാന്‍ വയ്യ

Unknown പറഞ്ഞു...

njan unnikale pirinju dubai yil computer il jeevitham kashtappettu theerkkunna oru ammayanu..
aa ammamanassu parayunnu ente ammu...(abhiraami)assalaayi..iniyum ezhuthooo..
vinayathode kuninju lokathe nokkoo
lokam muzhuvan orunaal kuninju ninne kaykooppum..

മഴക്കിളി പറഞ്ഞു...

അഭിരാമിയുടെ കവിതകള്‍ മുന്‍പേ തന്നെ വായിക്കാറുണ്ട്...
വിഷ്ണുമാഷ് പറഞ്ഞതു തന്നെയാണ് ഈ വായനക്കാരനും പറയുവാനുള്ളത്...
കൊച്ചുകവയത്രിയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും....

കെ ജയാനന്ദന്‍ പറഞ്ഞു...

കഴിഞ്ഞ ദിവസം അദ്ധ്യാപക പരിശീലനത്തില്‍ അഭിരാമിയുടെ കവിതകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.
ഈ കവിതകളില്‍ പ്രതിഭയുടെ മിന്നലാട്ടമല്ല വല്ലാത്ത ഒളിചിതറലുണ്ടെന്ന് സുധട്ടീച്ചര്‍ പറഞ്ഞു. ചിലര്‍ താളത്തില്‍ ചൊല്ലാനാവാത്തതിനാല്‍ ഇത് കവിതയാണോ എന്ന് ചര്‍ച്ചിച്ചു. എന്നാല്‍ ഇന്ന് കവിത വിലയിരുത്തപ്പെടേണ്ടത് മൌലികത,ആസ്വാദ്യത തുടങ്ങി പുതിയ മാനദണ്ഡങ്ങളിലൂടെയാണെന്ന് ശര്‍മ്മ മാസ്റര്‍ പറഞ്ഞു......
അഭിരാമിക്ക് അഭിനന്ദനങ്ങള്‍....
ഒപ്പം രാമചന്ദ്രന്‍ മാഷ്ക്കും,ബൂലോക കവിതക്കും.........