ഏതൊ ഒരു മിസ്സിംഗ് ഫാക്ടറിണ്റ്റെ ബഞ്ചില്‍
നാം ഇരുന്നു
നീ പുലമ്പി
പ്രണയം കൊതിച്ച്.. പ്രണയിക്കാന്‍ കൊതിച്ച് ഞാന്‍ വെറുതെ
ഞാനും പുലമ്പി
പ്രണയം കൊതിച്ച്.. പ്രണയിക്കാന്‍ കൊതിച്ച് ഞാന്‍ വെറുതെ
അരികെ പോയ ഒരമ്മാവന്‍ ചോദിച്ചു
"പഞ്ചബാണനും പഞ്ചേന്ദ്രിയങ്ങളും റെഡി... പിന്നെന്താ കുഴപ്പം?"
5 അഭിപ്രായങ്ങൾ:
ഏതൊ ഒരു മിസ്സിംഗ് ഫാക്ടറിണ്റ്റെ ബഞ്ചില്‍
നാം ഇരുന്നു
നീ പുലമ്പി
“എന്താ തങ്കം, പഞ്ചബാണനും പഞ്ചേന്ദ്രിയങ്ങളും റെഡി... പിന്നെന്താ കുഴപ്പം? നമുക്കങ്ങ് പ്രണയിക്കാം അല്ലേ?"
അവള് പറഞ്ഞു:“പഞ്ചബാണനും പഞ്ചേന്ദ്രിയങ്ങളും മാത്രം പോരല്ലോ ചേട്ടാ. വിശക്കുമ്പോള്‍ കഞ്ഞി കുടിക്കാനുള്ള കോപ്പ് കൈവശമുണ്ടോ? മക്കളുണ്ടായാല്‍ അവര്‍ക്കു കഞ്ഞി കൊടുക്കണ്ടേ, സ്കൂളില്‍ വിട്ടു പഠിപ്പിക്കണ്ടേ? അതിനു കാശു വേണ്ടേ? ചേട്ടനു സ്ഥിരമായി ഒരു വരുമാനമുണ്ടോ? ചേട്ടന് കൊള്ളാവുന്ന ഒരു ജോലി കണ്ടു പിടിക്ക്; എന്നിട്ടു പോരേ ചേട്ടാ ഈ ലപ്പ്?”
“എന്നാല്‍ പിന്നെ ആദ്യം കഞ്ഞിക്കുക്കുള്ളതിനെന്തു വഴി എന്നു നോക്കാം അല്ലേ? അതുവരെ നീ എനിക്കുവേണ്ടി കാത്തിരിക്കുമോ തങ്കം?” അയാള്‍ അവളോടു മുട്ടിച്ചേര്ന്നിരുന്നുകൊണ്ടു ചോദിച്ചു.
“അയ്യോ, അതു പറയാന്‍ പറ്റുകേല ചേട്ടാ. കായൊള്ള വല്ല ദുഫായിക്കാരും വന്നാല്‍ ഞാനങ്ങു പോകും കേട്ടാ. ഇനി ച്യാട്ടനെ കാത്തിരുന്നു കാത്തിരുന്നു ച്യാട്ടന് വന്നില്ലെങ്കിലോ?”
അവള് പറഞ്ഞതില്‍ കാര്യമുണ്ടെന്നു അവനും നിനച്ചു. പിന്നെ പതുക്കെ എഴുനേറ്റ് കഞ്ഞിക്കുള്ള വക തേടിപ്പോയി.
ഈ കവിതക്ക് ആവനാഴിയുടെ കമന്റാണ് അടിപൊളിയായത്. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
:)
ജീവിതത്തില്‍ എന്തെങ്കിലും മിസ്സിങ്ങ് ഫാക്റ്റുണ്ടോ?
മനു മാഷേ?
avanazhiyude comment nannayi tto....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ