13/6/07

വെള്ളത്തൊപ്പിക്കും വെള്ളത്താടിയ്ക്കും ഇടയില്‍

വെള്ളത്തൊപ്പിക്കും
വെള്ളത്താടിയ്ക്കും
ഇടയില്‍
അയാളുടെ മുഖഭാഗം
ഇന്ത്യയുടെ ഭൂപടം പോലെ തോന്നിപ്പിച്ചു
ചെവി ഗുജറാത്ത്‌ പോലെ
കീഴ്ത്താടി കേരളം പോലെ
ചുണ്ടു കറ്‍ണ്ണാടകം പോലെ
ട്രയിനിലെ സഹയാത്രികര്‍
ഭയത്തോടെ പിറുപിറുത്തു
ഒരു കണ്ണു വേണം.. സൂക്ഷിക്കണം
കണ്ടില്ലേ ആ തിളയ്ക്കുന്ന കണ്ണുകള്‍
ഡല്‍ഹിയെപ്പോലെ

കൊച്ചുവര്‍ത്തമാനപ്പൊതി
അയാള്‍ക്കാരും നീട്ടിയില്ല..
ഏതോ ഒരു കുഞ്ഞിണ്റ്റെ
നിലയ്ക്കാത്ത വയറിളക്കത്തിനു
മുഷിഞ്ഞ ഭാണ്ഡം അഴിച്ചു അയാള്‍
പച്ചമരുന്നു കൊടുത്തു
കുട്ടിയുടെ അമ്മ നന്ദിപറയാന്‍ ഒരുങ്ങുമ്പൊഴേക്കും
അയാളിറങ്ങിയിരുന്നു..

(ഭാഷാപോഷിണിയില്‍ ശ്രീ ടി.പി. രാജിവ്‌ എഴുതിയ "മുസ്ളീമുകള്‍ ഇരകള്‍ ആകുന്നത്‌" എന്ന സംഭാഷണം വായിച്ചപ്പോള്‍ ഓര്‍ത്തത്‌)

7 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

വെള്ളത്തൊപ്പിക്കും
വെള്ളത്താടിയ്ക്കും
ഇടയില്‍
അയാളുടെ മുഖഭാഗം
ഇന്ത്യയുടെ ഭൂപടം പോലെ തോന്നിപ്പിച്ചു
ചെവി ഗുജറാത്ത്‌ പോലെ
കീഴ്ത്താടി കേരളം പോലെ
ചുണ്ടു കറ്‍ണ്ണാടകം പോലെ

സു | Su പറഞ്ഞു...

:) വര്‍ത്തമാനപ്പൊതി നീട്ടാത്ത അത്രയും അകല്‍ച്ച ഉണ്ടോ?

Satheesh പറഞ്ഞു...

നല്ല കവിത. ഇഷ്ടപ്പെട്ടു.

Unknown പറഞ്ഞു...

മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും മഞ്ഞക്കണ്ണട ധരിച്ചവര്‍ക്കുമല്ലേ കാ‍ണുന്നതെല്ലാം മഞ്ഞയായിത്തോന്നുക?:)

ഇത്തിരിവെട്ടം പറഞ്ഞു...

:)

മൂര്‍ത്തി പറഞ്ഞു...

വര്‍ത്തമാനപ്പൊതി നീട്ടാത്തത്രയും അകല്‍ച്ച ഇല്ലെങ്കിലും ഇരയാക്കപ്പെടുന്നുണ്ട് പലപ്പോഴും...

മുസാഫിര്‍ പറഞ്ഞു...

നല്ല കവിത.