26/5/07

പുഴയില്‍ ഒരാള്‍ ...

എന്തിനാണെന്നറിയില്ല
അയാള്‍ ഒഴുകി നടക്കുകയായിരുന്നു
തൂവല്‍ പോലെ, കുമിള പോലെ
ഒഴുക്കയാളെ ദൂരത്തെത്തിച്ചില്ല
കുതിര്‍ ത്ത് വലിച്ചെറിഞ്ഞതുമില്ല
പക്ഷേ, ഏതോ നിയോഗം പോല്‍
തീരത്തിനോട് സല്ലപിച്ച്
മീനുകളോട് കലഹിച്ച്
പുഴയിലങ്ങനെ....

ആരായിരിക്കുമയാള്‍ ?
ആരുടേയൊക്കെയോ
മുഖഛായകളുന്ടായിരുന്നു
ചിലപ്പോള്‍ എന്റെ, ചിലപ്പോള്‍
നിന്റെ, അല്ലെങ്കില്‍ വലിച്ചെറിയപ്പെട്ട
ഒരായിരം പേരുടെ...

ഏതായാലും അയാളിപ്പോഴും
ഒഴുകി നടക്കുന്നു... ഒരു പക്ഷേ,
ഏതെങ്കിലും സമുദ്രം
ഒഴുകി വരുമെന്നും അത്
തന്നെ എതിരേല്‍ ക്കുമെന്നും
പ്രതീക്ഷിച്ചായിരിക്കും ....

അയാള്‍ ഒഴുകി നടക്കുന്നു..

5 അഭിപ്രായങ്ങൾ:

സാരംഗി പറഞ്ഞു...

സമുദ്രം അയാളെ എതിരേല്‍ക്കട്ടെ,

കവിത ഇഷ്ടമായി.:)

വിഷ്ണു പ്രസാദ് പറഞ്ഞു...

ഒരു സമുദ്രവും സ്വീകരിക്കുകയില്ല ജഡങ്ങളെ...

Unknown പറഞ്ഞു...

Congratulations. Valare nalla kavitha

അനിലൻ പറഞ്ഞു...

നല്ല കവിത

prem prabhakar പറഞ്ഞു...

on and on floats in search of his anonymous ocean [:)] nice... ravi