17/5/07

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്‌
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്‌?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്‌?

6 അഭിപ്രായങ്ങൾ:

Rajeeve Chelanat പറഞ്ഞു...

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?
ചെറിയ സംഖ്യകളില്‍നിന്ന്

വല്യമ്മായി പറഞ്ഞു...

ചെറിയ കണക്കുകള്‍ പിഴക്കുമ്പോഴേ സങ്കടം വരൂ,വലിയ കുഴഞ്ഞ കണക്കുകള്‍ക്ക് ഉത്തരം കാണേണ്ടി വരുമ്പോള്‍ കണ്ണുനീര് ബാക്കിയുണ്ടാകില്ല.

വിഷ്ണു പ്രസാദ് പറഞ്ഞു...

മനോഹരം...

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ഒരു വികാരവായ്പ്പില്‍ നിന്നു തുടങ്ങി സമാന്തര ചിന്തയുടെ ചെറു ചിരിയിലേക്ക്. രാജീവ് മാഷേ..:)

വേണു venu പറഞ്ഞു...

നന്നായിരിക്കുന്നു.:)

ശാലിനി പറഞ്ഞു...

നല്ല പോസ്റ്റ്.

വല്യമ്മായിയുടെ കമന്റ് കട്ട്& പേസ്റ്റ്.