3/4/07

ഉറങ്ങിമരണം

മോറ്ച്ചറിയിലെ കുഞ്ഞുശവത്തിന്റെ
തിരിച്ചറിയല്ക്കുറിപ്പ്
ഗറ്ഭത്തടയുറനിറ്മ്മാണശാലയില്
ഉറങ്ങാതെ രാത്രികാവലാള്
ഉബൈദുള്ള മകന് ഉസാമ (1വയസ്സ്)
ഉറങ്ങിമരണം
ജനിച്ചന്നുതൊട്ടു
ഗുരുതര വിഷാദരോഗം.
(ജടമുടന് കൈമാറാന്
തടസ്സമില്ലാസ്പത്രിയുടമ വക
സ്കൂളിലെല്ക്കേജീ സീറ്റിനായ്
മുന്കൂറടച്ച തുക വകമാറ്റി
വരവെഴുതി കണക്കുതീറ്ത്തു)

(പകരുമോ വിഷാദവ്യാധി?
അറിഞ്ഞീടാന് വിദഗ്ധറ് തന്
പഠനറിപ്പോറ്ട്ടിനു കാക്കാം
മുലപ്പാലിന് സാമ്പിള്സെടു-
ത്തയച്ചിന്നുതന്നെ ലാബില്)
ഡോക്ട-റൊപ്പ്.

ശിവകുമാറ് അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല: