26/3/07

വാക്ക് കൊണ്ട് വരക്കാനാവാത്തത്...

പ്രണയമേ,
ഞാനും രക്തസാക്ഷി
എനിക്കും പണിയുക
മാര്‍ബിള്‍ കല്ലറ

പ്രണയമേ,
ഞാനും ഒറ്റുകാരന്‍
പ്രലോഭനങ്ങളുടെ പെരുവഴി
നീയാര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ

മറന്നെന്ന്
തെറ്റി എഴുതിയതാണ്,
വാക്ക് കൊണ്ട് വരക്കാനേ പറ്റുന്നില്ല
നിറഞ്ഞ്പോയവന്റെ ശൂന്യത.

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഏറെക്കാലങ്ങള്‍ക്കു ശേഷം അബ്ദുവിന്റെ ഒരു കവിത...

അക്ഷരത്തെറ്റ് വന്നുവെന്ന് തോന്നുന്നു...

mumsy-മുംസി പറഞ്ഞു...

മറന്നെന്ന്
തെറ്റി എഴുതിയതാണ്,
വാക്ക് കൊണ്ട് വരക്കാനേ പറ്റുന്നില്ല
നിറഞ്ഞ്പോയവന്റെ ശൂന്യത.
നല്ല വരികള്‍