10/3/11

അരിയല്ലൂർ ശാന്തി

Posted By: ഉമ്പാച്ചി


ച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...



*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍, അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

10 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

gooD one!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

nice

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

... ഓര്‍മ്മകളേ ...

അജിത് പറഞ്ഞു...

നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌..,കൊള്ളാം..

മുകിൽ പറഞ്ഞു...

നന്നായി ഉമ്പാച്ചി. ഇങ്ങനെ ഒരു സ്മരണാഞ്ജ്jലി. എന്റെ ഉള്ളിലും ഒന്നു രണ്ടു തിയറ്ററുകളുടെ പേരുകൾ മൈക്കുകെട്ടി അനൌൻസ്മെന്റോടെ മുഴങ്ങുന്നുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നിനക്കു ജലദോഷം വരില്ലേ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കവിത ഒരു കഥതന്നെ പറയുന്നുണ്ട്.ആശംസകള്‍.

kaviurava പറഞ്ഞു...

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും
പുതു കവിതയെ വീണ്ടും പുതുക്കിയത്തിനു അഭിനന്ദനങള്‍

Unknown പറഞ്ഞു...

ഉച്ചപ്പടം ഫസ്റ്റ് സെക്കൻഡ്..!
ശാന്തിയും കൃഷ്ണയുമുണ്ടോ ഇപ്പോഴും അരിയല്ലൂരിൽ?
കൃഷ്ണയ്ക്കുമുകളിലെ കടവരാന്തയിലെ പകലുകളിൽ കവിത ചൊല്ലി ഇരുന്നിട്ടുണ്ട്! ഏറെ നേരം

Rajeeve Chelanat പറഞ്ഞു...

but there were a few other writings by others on these old talkies. those relics of our old days..

still, your poem brings out more dimensions umbachi..and make it more worth-reading.

(sorry for this 'angaleyam' comment).

comradely