15/12/10

തൊട്ടു മുമ്പ്

ശ്വാസമാണത്
അകത്തേക്കോ പുറത്തേക്കോ
പൊട്ടിവീണതാണത്

ഒരു പക്ഷി പറന്നുപോകുന്നത്
ഒരാള്‍ വിമാനം കയറുന്നത്

മരത്തെക്കുറിച്ചിനി പറയരുത്
നാടുവിട്ട മനുഷ്യരെക്കുറിച്ചും പറയരുത്

മരത്തിലൊരു കൂട്
നാട്ടിലൊരു വീട്
മിണ്ടാട്ടം മുട്ടും

അകത്തേക്കൊന്നാഞ്ഞു വലിക്കും
പുറത്തേക്കൊന്നു നോക്കും

കൂടി നില്‍ക്കുന്നവര്‍
തൊട്ട്
തലോടി
ചുംബിച്ച്

ഒന്നു ഛര്‍ദ്ദിക്കും
ചോര

കണ്ണൊന്നടയ്ക്കും
കാണും

മുറ്റത്ത്
പുല്ലിന്റെ-
യറ്റത്ത്
തുമ്പി
പൂവ്


ക്കു
ന്ന
ത്

11 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...ക്കു
ന്ന
ത്

രാജേഷ്‌ ചിത്തിര പറഞ്ഞു...


ല്ലാ
ത്തൊ


സ്ഥ
യല്ലേ
ഇത്....

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കാണും
മുറ്റത്ത്
പുല്ലിന്റെ-
യറ്റത്ത്
തുമ്പി
പൂവ്


ക്കു
ന്ന
ത്. കണ്ടു വരയ്ക്കുന്നത്...

മുകിൽ പറഞ്ഞു...

നന്നായി വരച്ചു..

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

ഇഷ്ടപ്പെട്ടു..!

പ്രയാണ്‍ പറഞ്ഞു...

....................

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

നി
ന്റെ


!
!
!
!

ഞാന്‍:ഗന്ധര്‍വന്‍ പറഞ്ഞു...


ലേ


:
(
(
(

MyDreams പറഞ്ഞു...


ന്നാ
യി

ശാശ്വത്‌ :: Saswath Tellicherry പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശാശ്വത്‌ :: Saswath Tellicherry പറഞ്ഞു...

http://goo.gl/VqYnU