8/12/10

ന്യായം

ടി.എ.ശശി

ഉള്ളിലെ മൃഗത്തെ
വേലിപ്പഴുതിലൂടെ കടത്തി
കുടുക്കി
കാലിലടിച്ചും
തലയ്ക്കടിച്ചും;
പുളയുന്നുണ്ട് മൃഗം.

മൃഗമിടക്കിടെ
നിഴലിന്മേല്‍ നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു
കുതിക്കുന്നു പിന്നെയും

കാടല്ലെ
പണ്ടത്തെ വീടല്ലെ
എന്നൊക്കെ
ന്യായങ്ങള്‍ നിരത്തിയും

7 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

ന്യായം..

Pranavam Ravikumar പറഞ്ഞു...

Nalla Varikal... Aashamsakal!

മുകിൽ പറഞ്ഞു...

pedichu kuthippine adakkukayaanu manassu. alle? nannaayirikkunnu.

MT Manaf പറഞ്ഞു...

"നിഴലിന്മേല്‍ നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു"
അവിടെയും നാട്ടു മനുഷ്യന്‍റെ നഖപ്പാടു കാണും!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

എല്ലായിടത്തുമുണ്ട് ഈ മൃഗങ്ങള്‍..
കവിത നന്നായി

Mahendar പറഞ്ഞു...

sharp

Unknown പറഞ്ഞു...

ചൊട്ടയിലെ ശീലം ചുടലവരെ!!