8/11/10

അറബിക്കല്യാണം

രണ്‍‌ജിത്ത് ചെമ്മാട്


ഓളെ അറബിസൗദീക്കെണ്ടോയി, കൊണ്ടന്നപ്പോള്‍ക്കി
പസര്‍മ മുയുമനും പോയി
അവടൊന്ന് മുറുക്കാനും കൂടി കുട്ടൂല,
കുടീന്ന് പൊറത്തെറങ്ങണെങ്കെ പര്‍‌ദ്ദടും മാണം
അപ്പപ്പിന്നെ മാന്തലും കോറലും കാണൂലല്ലോ?

സെക്കന്റ് ടെര്‍‌മിനലിലെ ക്ലിയറന്‍സ് ലൈനില്‍
ഉമ്മുട്ടിമ്മ ഒരു വേലിത്തറി നാട്ടി
വേലി വിടവുകളുള്ള ഒരു സാരിയാണ്
വേലിയിലൂടെ ചുരുണ്ടും,
തോളില്‍ ചുറ്റിയും കാലില്‍ പിണച്ചും
അരയില്‍ ചുറ്റിയും
ഉമ്മുട്ടിമ്മ വേലിയിലൂടെയൊഴുകി.
വേലി വളഞ്ഞും തിരിഞ്ഞും
നീണ്ടും കുറുകിയുമൊഴുകി.
വേലി എവിടെ മുളച്ചാലും
അപ്പുറം ചുണ്ടുകള്‍ മുളയ്ക്കും
ഇപ്പുറം കാതുകളും
വേലിക്കപ്പുറത്ത്‌ന്ന് രണ്ടു കണ്ണുമാത്രമുള്ള പര്‍ദ്ദ!
ങ്ങളോട്ന്നാ? ഞാന്‍ മാഹീന്ന്,
ങ്ങളോ? നെലമ്പൂര്!
ഒട്ടോരൊ കിട്ട്യോ?
പ്പാനോട് ചോയ്ച്ച്‌‌ട്ട്‌ല്ലാ,
ലച്ചത്തിന്റെ മോള്‌ലുണ്ടാവും

ഈത്തപ്പഴത്തിന്‌ ഷുഗറില്ലെന്നും
ഒട്ടകയിറച്ചിയില്‍ കൊളസ്റ്റോറില്ലെന്നും
ഈത്തപ്പഴക്കുരുവിന്റെ വിടര്‍ന്ന വിള്ളലിലേക്ക്
വിരലു ചലിപ്പിച്ചൊരു സ്വദേശികണ്ണിറുക്കി

ടെര്‍മിനലിനടിയില്‍ മെട്റോ മാളുണ്ട്!
അവിടെ അര വിക്ക്‌ണ ലബനോണ്‍ തരുണികള്‍
കുന്നോളം മൊലയുള്ള ആഫ്രിക്കരും
വടിവൊത്ത മിസിരികളും
ആണിന്റെം പെണ്ണിന്റെം ഉള്ള
ഫിലിപ്പിനോ കുണ്ടന്മാരും!
എന്നിട്ടും ഞങ്ങളെന്തിനാ ങ്ങളെ ത്ര ദൂരെന്ന്
കെട്ടിക്കൊണ്ടോര്ണ്ന്നറിയോ

പത്തോളം പെറാന്‍ മലബാറിക്കേ പറ്റൂ
താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ,
ഇന്തോനീഷ്യ രണ്ടെണ്ണം പെറ്റാല്‍ നടുവിന്
കൊള്ളി കുത്തണം
മിസിരിയാണേല്‍ പെറാനേ സമ്മതിക്കില്ല
തജിക്കി, കസാക്കി പെറ്റിട്ടാല്‍ പിന്നെ
കാശു ചെലവാക്കുന്ന വഴിയറിയില്ല
ഹ്യൂമന്‍ റിസ്സോര്‍‌സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!
സോ ഇറ്റ്സ് മൈ സിക്സ്ത് വണ്‍ ഫ്രം കേരള.

നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.

17 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.

ഷാജി അമ്പലത്ത് പറഞ്ഞു...

കവിതകളില്‍ ഇടം പിടിക്കുന്ന കവിത
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്

Pramod.KM പറഞ്ഞു...

കവിത ഇഷ്ടമായി

savi പറഞ്ഞു...

കവിത വായിച്ചു .ഇഷ്ടമായി വായിച്ചോ പാടിയോ കേട്ടാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി. .നന്ദി

Rammohan Paliyath പറഞ്ഞു...

ആരാ ഇത് അറബിയിലാക്കുക?

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അസ്സല് വിവര്‍ത്തനം

രാജേഷ്‌ ചിത്തിര പറഞ്ഞു...

nannayirikkunnu ranjith...

eshtapettu ee kavitha..

Shameee പറഞ്ഞു...

Rubbish thought.
അറബിക്കല്യാണം ഇന്നും കച്ചവടച്ചരക്കാക്കാൻ കാണിക്കുന്ന ആവേശം നന്നായിട്ടുണ്ട്.

Pranavam Ravikumar പറഞ്ഞു...

gooD poem... My Wishes!

t.a.sasi പറഞ്ഞു...

ചെമ്മാടെ
നല്ല കവിത.

ചന്ദ്രകാന്തം പറഞ്ഞു...

"ഹ്യൂമന്‍ റിസ്സോര്‍‌സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!"

രഞ്ജിത്തേ..കലക്കി.

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ....
..ആ പഴയ പിക്ക് അപ് ഇപ്പോഴും ഉണ്ടോ?
രഞ്ജിത്ത് ഭായ് ...കൊള്ളാം
നന്നായിരിക്കുന്നു

പ്രയാണ്‍ പറഞ്ഞു...

ഓര്‍മ്മയിലുള്ള രഞ്ജിത്ത് കവിതകളില്‍നിന്നും വ്യത്യസ്തമായിത്തോന്നി.വളരെ ഇഷ്ടമായി.....ആശംസകള്‍.

നജൂസ്‌ പറഞ്ഞു...

വളരെ നന്നായി.

വിശാഖ് ശങ്കര്‍ പറഞ്ഞു...

‘നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.‘ ഈ വരികളിലൊരു പ്രതിഷേധമുണ്ട്. നിയോഗമെന്നൊക്കെ പറഞ്ഞ് കെടുത്തിക്കളയാത്ത (കളയരുതാത്ത) ഒന്ന്

മുകിൽ പറഞ്ഞു...

നന്നായിരിക്കുന്നു. എന്നു രണ്ടുമൂന്നു തവണ പറയുന്നു...

MOIDEEN ANGADIMUGAR പറഞ്ഞു...

അടിപൊളി കവിത.ചില വാക്കുകൾ മനസ്സിലായില്ല എന്ന് തന്നെ പറയാം.Rammohan Paliyath പറഞ്ഞ പോലെ ആരാ ഇതു അറബിയിലാക്കുക..?

ഇഷ്ടമായി രഞ്ജിത്.